പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയ്ന്‍ 2029 ഓടെ: റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്

മുംബൈ: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയ്ന്‍ മുംബൈ-അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിച്ച് 2029 ഓടെ ഓടിത്തുടങ്ങും. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. സൂറത്ത് സ്‌റ്റേഷനില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ച ശേഷമായിരുന്നു പ്രഖ്യാപനം. പല ഭാഗങ്ങളായാണ് അതിവേഗ റെയില്‍വേ കോറിഡോറിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്.

ആദ്യഘട്ടമായ സൂറത്ത് – ബില്‍മോറ പാത 2027 ലും രണ്ടാം ഘട്ടമായ താനെ-അഹമ്മദാബാദ് പാത 2028 ലും മൂന്നാംഘട്ടമായ മുംബൈ-അഹമ്മദാബാദ് പാത 2029 ലും പ്രവര്‍ത്തനക്ഷമമാകും. ബുള്ളറ്റ് ട്രെയിന്‍, മുംബൈ-അഹമ്മദാബാദ് യാത്ര ദൈര്‍ഘ്യം രണ്ട് മണിക്കൂറും ഏഴ് മിനുറ്റുമാക്കി ചുരുക്കും. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വരെ വേഗത എടുക്കാന്‍ കഴിയുന്ന വിധത്തിലാണ് പ്രധാന പാതയുടെ വികസനം.

അത്യാധുനിക എഞ്ചിനീയറിംഗ്, സുരക്ഷാ സംവിധാനങ്ങളാണ് പ്രൊജക്ടില്‍ ഉപയോഗപ്പെടുത്തുന്നത്. വൈബ്രേഷന്‍ ആഗിരണ സംവിധാനം, കാറ്റ്, ഭൂകമ്പ പ്രതിരോധം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. റോളര്‍ ബെയറിംഗുകള്‍, കോമ്പോസിറ്റ് സ്ലീപ്പറുകള്‍ തുടങ്ങിയ ആധുനിക ഘടകങ്ങള്‍ ഉപയോഗിച്ചാണ് ടര്‍ണൗട്ട് സ്ഥാപിച്ചിരിക്കുന്നത്. ഇത് ഈട് നില്‍ക്കുന്നതും പ്രകടനം മെച്ചപ്പെടുത്തുന്നതുമാണ്.

മുംബൈ-അഹമ്മദാബാദ് പ്രൊജക്ടിന് പുറമെ നാല് ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകള്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇവ രാജ്യത്തെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളെ സംയോജിപ്പിക്കും.

X
Top