
ന്യൂഡല്‍ഹി: കഴിഞ്ഞ നാല് വര്‍ഷത്തില്‍ 650 ശതമാനം ഉയര്‍ന്ന പെന്നിസ്റ്റോക്കാണ് മിഷ്ടാന്‍. എന്നാല്‍ 2022 ല്‍ ഓഹരി വില്‍പന സമ്മര്‍ദ്ദം നേരിട്ടു. തുടര്‍ന്ന് ആറുമാസത്തില്‍ 20 ശതമാനത്തോളം ഇടിവ് നേരിട്ടു.
എന്നാല്‍ കഴിഞ്ഞ ഒരു മാസത്തില്‍ വീണ്ടും 30 ശതമാനം ഉയരാന്‍ ഓഹരിയ്ക്കായി. ഇതോടെ ഓഹരിയില്‍ മള്‍ട്ടിബാഗര്‍ നിക്ഷേപം പ്രതീക്ഷിക്കുയാണ് നിക്ഷേപകര്‍. രണ്ട് വര്‍ഷത്തെ കണക്കെടുക്കുകയാണെങ്കില്‍ 15 ശതമാനവും 3 വര്‍ഷത്തില്‍ 200 ശതമാനവും കുതിപ്പ് നടത്താന്‍ ഓഹരിയ്ക്ക് കഴിഞ്ഞു.
ഒരു നിക്ഷേപകന്‍ ഒരു മാസം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 1.30 ലക്ഷമായി മാറിയിക്കും. സമാനമായി ആറ് മാസം മുന്‍പായിരുന്നു നിക്ഷേപമെങ്കില്‍ 1 ലക്ഷം 90,000 രൂപയായും 4 വര്‍ഷം മുന്‍പായിരുന്നു നിക്ഷേപമെങ്കില്‍ 1 ലക്ഷം 14 ലക്ഷമായും മാറിയിരിക്കും.
കമ്പനി ഈയിടെ 1:1 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ വിതരണം ചെയ്തിരുന്നു. അതുകൂടി ചേര്‍ത്താണ് ഈ ആദായം. 19.55 രൂപയാണ് ഈ പെന്നി സ്റ്റോക്കിന്റെ 52 ആഴ്ചയിലെ ഉയരം.
7.80 രൂപ 52 ആഴ്ചയിലെ താഴ്ചയാണ്. ജൂണിലവസാനിച്ച പാദത്തില്‍ വില്‍പന വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 216 ശതമാനം വര്‍ധിപ്പിക്കാന്‍ കമ്പനിയ്ക്കായിരുന്നു. വില്‍പന വരുമാനം ജൂണിലവസാനിച്ച പാദത്തില്‍ 158.27 കോടിരൂപയാണ്.
തൊട്ടുമുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ഇത് 158.27 കോടി രൂപയായിരുന്നു. ജൂണിലവസാനിച്ച പാദത്തില്‍ ലാഭം 11.03 കോടി രൂപയാക്കി ഉയര്‍ത്താനും കമ്പനിയ്ക്കായി.
കഴിഞ്ഞവര്‍ഷം ഇതേ പാദത്തില്‍ 3.49 ശതമാനം മാത്രമായിരുന്നു ലാഭം.
മിഷ്ടാന്‍ ഫുഡ്‌സ് ലിമിറ്റഡ് ഒരു എഫ്എംസിജി കമ്പനിയാണ്.