
ന്യൂഡല്‍ഹി: സിജി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ് – പവര്‍ ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി – ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1.50 രൂപ അഥവാ 75 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 15 ആണ് റെക്കോര്‍ഡ് തീയതി.
മാര്‍ച്ച് 29 നോ അതിന് മുന്‍പോ ലാഭവിഹിത വിതരണം പൂര്‍ത്തിയാക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഈ പവര്‍ ജനറേഷന്‍,ഡിസ്ട്രിബ്യൂഷന്‍ കമ്പനി ഓഹരികള്‍ 5 മടങ്ങ് കുതിച്ചു. രണ്ട് വര്‍ഷം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 5 ലക്ഷം രൂപയായി മാറുമായിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തെ നേട്ടം 77 ശതമാനത്തിലധികം. ആറ് മാസത്തിനിടയില്‍ 37 ശതമാനം വളര്‍ച്ചയും കൈവരിച്ചു.