
ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 21 നിശ്ചയിച്ചിരിക്കയാണ് മള്‍ട്ടിബാഗര്‍ കമ്പനിയായ ആല്‍ഫലോജിക് ടെക്‌സിസ് ലിമിറ്റഡ്. 1:2 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരികള്‍ ഇഷ്യു ചെയ്യുന്നത്. അതായത് മുഴുവന്‍ അടച്ചുതീര്‍ത്ത രണ്ട് ഓഹരിയ്ക്ക് ഒരു ഓഹരി ബോണസായി ലഭിക്കും.
2022 ല്‍ 50 ശതമാനം ഉയര്‍ന്ന ഓഹരിയാണ് ആല്‍ഫലോജിക് ടെക്‌സിസ് ലിമിറ്റഡിന്റേത്. ഒരു വര്‍ഷത്തില്‍ 110 ശതമാനം നേട്ടമുണ്ടാക്കാനുമായി. 154 കോടി വിപണി മൂല്യമുള്ള, സ്‌മോള്‍ക്യാപ്പ് കമ്പനിയായ ആല്‍ഫലോജിക് ടെക്‌സിസ് വിപുലമായ സാങ്കേതികവിദ്യയും കണ്‍സള്‍ട്ടിംഗ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.
പ്രെഡിക്റ്റീവ് അനലിറ്റിക്‌സ്, ഡാറ്റ വെയര്‍ഹൗസിംഗ് & ബിഐ, ക്ലൗഡ് കണ്‍സള്‍ട്ടിംഗ്, വെബ്, മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് എന്നിവ അവയില്‍ ചിലതാണ്.






