അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

മുദ്ര വായ്പ: ഇതുവരെ അനുവദിച്ചത് 33 ലക്ഷം കോടിയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: മുദ്ര യോജനയ്ക്ക് കീഴില്‍ അനുവദിച്ചത് 33 ലക്ഷം കോടിയിലധികം രൂപ ഈടില്ലാത്ത വായ്പകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിരവധി വ്യക്തികള്‍ക്ക് ഈ വായ്പകള്‍ അവരുടെ സംരംഭക കഴിവുകള്‍ പ്രകടിപ്പിക്കാന്‍ പ്രാപ്തമാക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ) പദ്ധതിയുടെ പത്താം വാര്‍ഷികത്തില്‍ തന്റെ വസതിയില്‍ പദ്ധതിയുടെ തിരഞ്ഞെടുത്ത ഗുണഭോക്താക്കളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ സംരംഭകത്വ മനോഭാവം വളര്‍ത്തിയെടുക്കാനും തൊഴില്‍ അന്വേഷകരേക്കാള്‍ തൊഴില്‍ ദാതാക്കളാകാനുള്ള ആത്മവിശ്വാസം നല്‍കാനും പദ്ധതി സഹായിച്ചിട്ടുണ്ട്. ഫണ്ടില്ലാത്തവര്‍ക്ക് ധനസഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ 2015 ഏപ്രില്‍ 8 നാണ് പിഎംഎംവൈ ആരംഭിച്ചത്.

മുദ്ര ഗുണഭോക്താക്കളില്‍ പകുതിയും എസ്സി, എസ്ടി, ഒബിസി സമുദായങ്ങളില്‍ പെട്ടവരാണെന്നും 70 ശതമാനത്തിലധികം ഗുണഭോക്താക്കളും സ്ത്രീകളാണെന്നും മോദി വെളിപ്പെടുത്തി. ഓരോ മുദ്ര വായ്പയും അന്തസ്സും, ആത്മാഭിമാനവും, അവസരവും നല്‍കുന്നു. കൂടാതെ പദ്ധതി സാമ്പത്തിക സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

മുദ്ര പദ്ധതിയിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ട് വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ വായ്പകള്‍ക്ക് അപേക്ഷിച്ചതും, ഏറ്റവും കൂടുതല്‍ വായ്പ ലഭിച്ചതും, ഏറ്റവും വേഗത്തില്‍ തിരിച്ചടയ്ക്കുന്നതും സ്ത്രീകളാണ്.

പദ്ധതി പുനഃപരിശോധിക്കുമെന്നും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ഗുണഭോക്താക്കള്‍ക്ക് ഉറപ്പ് നല്‍കി.

വരും കാലങ്ങളിലും, എല്ലാ സംരംഭകര്‍ക്കും വായ്പ ലഭ്യമാകുന്ന തരത്തില്‍ ആത്മവിശ്വാസവും വളരാനുള്ള അവസരവും നല്‍കുന്ന ശക്തമായ ഒരു ആവാസവ്യവസ്ഥ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിഎംഎംവൈ പ്രകാരം, ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ (ആര്‍ആര്‍ബി), ചെറുകിട ധനകാര്യ ബാങ്കുകള്‍ (എസ്എഫ്ബി), ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ (എന്‍ബിഎഫ്‌സി), മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ (എംഎഫ്‌ഐ) തുടങ്ങിയ വായ്പാ സ്ഥാപനങ്ങള്‍ (എംഎല്‍ഐ) 20 ലക്ഷം രൂപ വരെയുള്ള കൊളാറ്ററല്‍ രഹിത വായ്പകള്‍ നല്‍കുന്നു.

ഉല്‍പ്പാദനം, വ്യാപാരം, സേവന മേഖലകളിലെ വരുമാനം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമാണ് വായ്പ നല്‍കുന്നത്.

X
Top