റെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തുംപ്രതിരോധ എഫ്ഡിഐ ചട്ടങ്ങള്‍ ലളിതമാക്കാൻ കേന്ദ്രംഗോള്‍ഡ് ലോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്; ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പോര്‍ട്ട്ഫോളിയോ ഇരട്ടിയായി

അർബൻറൈസ്-അലയൻസ് ഗ്രൂപ്പിൽ 260 കോടി നിക്ഷേപിച്ച് മോത്തിലാൽ ഓസ്വാൾ

മുംബൈ: മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ (എംഒഎസ്എൽ) പ്രൈവറ്റ് ഇക്വിറ്റി വിഭാഗമായ മോത്തിലാൽ ഓസ്വാൾ ആൾട്ടർനേറ്റ്സ്, വരാനിരിക്കുന്ന മൂന്ന് റെസിഡൻഷ്യൽ പ്രോജക്ടുകളുടെ വികസനത്തിനായി ചെന്നൈ ആസ്ഥാനമായുള്ള ഡെവലപ്പറായ അർബൻറൈസ് – അലയൻസ് ഗ്രൂപ്പിൽ 260 കോടി രൂപ നിക്ഷേപിച്ചു.

മോത്തിലാൽ ഓസ്വാൾ ആൾട്ടർനേറ്റ്സിന്റെ ഭാഗമായ മോത്തിലാൽ ഓസ്വാൾ റിയൽ എസ്റ്റേറ്റ് വഴിയാണ് സ്ഥാപനം നിക്ഷേപമിറക്കിയത്. ബാംഗ്ലൂർ കനകപുര റോഡിലെ 30 ഏക്കർ വില്ല പ്രൊജക്റ്റ്, ബാംഗ്ലൂർ വൈറ്റ്ഫീൽഡ് ഏരിയയിലെ 7 ഏക്കർ ഹൈ-റൈസ് അപ്പാർട്ട്മെന്റ് പ്രോജക്റ്റ്, ഹൈദരാബാദ് നിസാംപേട്ട് ഏരിയയിലെ 17.5 ഏക്കർ അപ്പാർട്ട്മെന്റ് പ്രോജക്റ്റ് എന്നിവയ്ക്കാണ് ഡെവലപ്പർ ഫണ്ട് സ്വരൂപിച്ചത്.

ഈ മൂന്ന് പദ്ധതികളിലെയും മൊത്തം വിൽപ്പന വിസ്തീർണ്ണം 6.2 ദശലക്ഷം ചതുരശ്രയടി വരെ ആയിരിക്കുമെന്നും ഇതിലൂടെ 4,600 കോടി രൂപ വരുമാനം ലഭിക്കുമെന്നും കണക്കാക്കപ്പെടുന്നു. അർബൻറൈസ്-അലയൻസ് ഗ്രൂപ്പ് ഇതുവരെ 7,500-ലധികം വീടുകൾ നിർമ്മിച്ചു. ഡെവലപ്പർ മൊത്തം 54 ദശലക്ഷം ചതുരശ്ര അടി പ്രോജക്ടുകൾ വിവിധ ഘട്ടങ്ങളിലായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ കമ്പനിക്ക് 33,000 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് പോർട്ട്‌ഫോളിയോയുണ്ട്.

X
Top