ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സിയറ്റ് ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി മോതിലാല്‍ ഓസ്വാള്‍

മുംബൈ: കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 127 ശതമാനം ഉയര്‍ന്ന ഓഹരിയാണ് സിയറ്റിന്റേത്. അതേസമയം ഈ കാലയളവില്‍ നിഫ്റ്റി ഉയര്‍ന്നത് 22 ശതമാനം മാത്രമാണ്. വെള്ളിയാഴ്ച ഓഹരി 1.5 ശതമാനം ഉയര്‍ന്ന് 2106.95 രൂപയിലെത്തി.

ഓഹരിയുടെ 52 ആഴ്ച ഉയരം 2181.6 രൂപയും താഴ്ച 890 രൂപയുമാണ്.മോതിലാല്‍ ഓസ്വാള്‍ കമ്പനി ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. ലക്ഷ്യവില 2375 രൂപ.

അതേസമയം നൊമൂറ ന്യൂട്രല്‍ റേറ്റിംഗാണ് നല്‍കുന്നത്. ലക്ഷ്യവില 1765 രൂപ.കമ്പനി ഈയിടെ ഇന്‍വെസ്റ്റേഴ്സ് മീറ്റ് നടത്തി.

അത് പ്രകാരം വിപണി വിഹിതം വര്‍ദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.കൂടാതെ മുചക്ര വാഹനരംഗത്തെ വിപണി നേതൃസ്ഥാനം നിലനിര്ത്തും. ഈ രംഗത്തെ കമ്പനിയുടെ വിപണി വിഹിതം 28 ശതമാനമാണ്.

യാത്ര, വാണിജ്യ വാഹന മേഖലകളില്‍ നിലവില്‍ യഥാക്രമം 15 ശതമാനവും 7 ശതമാനവും വിപണി വിഹിതമുണ്ട്.ഇത് യഥാക്രമം 18-19 ശതമാനവും 11-12 ശതമാനവുമാക്കുകയാണ് ലക്ഷ്യം.

X
Top