നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

സൗജന്യ ഭക്ഷ്യധാന്യങ്ങളെ പണപ്പെരുപ്പ സൂചികയില്‍ ഉള്‍പ്പെടുത്താന്‍ എംഒഎസ്പിഐ

ന്യൂഡല്‍ഹി: പണപ്പെരുപ്പം കണക്കാക്കുന്ന രീതിയില്‍ മാറ്റം നിര്‍ദ്ദേശിച്ചിരിക്കയാണ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം (എംഒഎസ്പിഐ). പൊതുവിതരണ സമ്പ്രദായ പ്രകാരം (പിഡിഎസ്) വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ ഉപഭോക്തൃ വില സൂചികയില്‍ (സിപിഐ) ഉള്‍പ്പെടുത്താനാണ് നീക്കം.

സര്‍ക്കാര്‍ പദ്ധതികളുടെ സ്വാധീനം ഇതുവഴി പ്രതിഫലിക്കപ്പെടും. പിഡിഎസ് വിലകള്‍ സബ്‌സിഡിയുള്ളതോ സൗജന്യമോ ആണ്. സൗജന്യ ഇനങ്ങളുടെ ലഭ്യത മൊത്തത്തിലുള്ള വില നിലവാരത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് സൂചിക കാണിക്കും. സൗജന്യ ഇനങ്ങളെ നിലവില്‍  സിപിഐ കണക്കിലെടുക്കുന്നില്ല.

അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്), ലോക ബാങ്ക്, ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക കമ്മീഷന്‍ ഫോര്‍ യൂറോപ്പ് (യുനെസ്) എന്നിവയിലെ വിദഗ്ധര്‍ ഈ രീതി അവലോകനത്തിന് വിധേയമാക്കി. നിര്‍ദ്ദിഷ്ട രീതി വില മാറ്റങ്ങളെ വളച്ചൊടിക്കില്ലെന്ന് ഐഎംഎഫ് വിദഗ്ദ്ധന്‍ സ്ഥിരീകരിച്ചു. പിഡിഎസ് ഇനങ്ങളെ ഉള്‍പ്പെടുത്തിയാലും സൂചിക മാറ്റങ്ങളെ പ്രതിഫലിപ്പിക്കും.

2023 ജനുവരിയില്‍ ആരംഭിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) യോഗ്യരായ കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നു. ഈ പദ്ധതി ഗ്രാമീണ ജനസംഖ്യയുടെ ഏകദേശം 75 ശതമാനത്തെയും നഗര ജനസംഖ്യയുടെ 50 ശതമാനത്തെയും ഉള്‍ക്കൊള്ളുന്നതാണ്. അതുകൊണ്ടുതന്നെ പദ്ധതി, ഗാര്‍ഹിക ബജറ്റിലും വിപണി വിലകളിലും സ്വാധീനം ചെലുത്തും.

നിലവില്‍ എംഒഎസ്പിഐ, സിപിഐ അടിസ്ഥാന വര്‍ഷം പരിഷ്‌ക്കരിക്കുകയാണ്. 2023-24 ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വേയില്‍ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയായിരിക്കും, പുതിയ ഇനങ്ങളുടെ സൂചികയിലെ വിഹിതം. സിപിഐ, സാമൂഹിക ക്ഷേമ പദ്ധതികളുടെ സ്വാധീനവും പ്രതിഫലിപ്പിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിച്ചതായി എംഒഎസ്പിഐ പറയുന്നു.

ജൂലൈയില്‍ 1.6 ശതമാനമായിരുന്ന ഇന്ത്യയിലെ ചില്ലറ വ്യാപാര പണപ്പെരുപ്പം 2025 ഓഗസ്റ്റില്‍ 2.1 ശതമാനമായി ഉയര്‍ന്നിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ദ്ധനവാണ് ഇതിന് പ്രധാന കാരണം.

X
Top