കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

കേരളത്തില്‍ 3,000ലേറെ കേന്ദ്രങ്ങള്‍ 5ജി സേവനത്തിന് സജ്ജം

കൊച്ചി: രാജ്യത്ത് 5ജി സേവനത്തിന് അടിസ്ഥാനസൗകര്യം സജ്ജമായത് 1.01 ലക്ഷം കേന്ദ്രങ്ങളിലെന്ന് കേന്ദ്ര ടെലികോം വകുപ്പ്. മാര്‍ച്ച് മൂന്നുവരെയുള്ള കണക്കുപ്രകാരം കേരളത്തില്‍ പത്ത് ജില്ലകളിലായി 3,022 കേന്ദ്രങ്ങള്‍ 5ജിക്ക് സജ്ജമായി കഴിഞ്ഞു.

ദേശീയതലത്തില്‍ ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടുള്ളത് റിലയന്‍ ജിയോയാണ് – 82,509. ഭാരതി എയര്‍ടെല്‍ അടിസ്ഥാനസൗകര്യം ഒരുക്കിയിട്ടുള്ളത് 19,142 കേന്ദ്രങ്ങളില്‍ മാത്രമാണ്.

കേരളത്തിനും മുന്നില്‍ ജിയോ

റിലയന്‍സ് ജിയോ കേരളത്തില്‍ 2,511 കേന്ദ്രങ്ങളില്‍ 5ജി സേവനം ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടുണ്ട്. എയര്‍ടെല്‍ സജ്ജമാക്കിയിട്ടുള്ളത് 511 കേന്ദ്രങ്ങളിലാണ്.

കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്ത് 5ജി സേവനങ്ങളുടെ ഉദ്ഘാടനം ഔദ്യോഗികമായി നിര്‍വഹിച്ചത്. തുടര്‍ന്ന്, ഇരു കമ്പനികളും ചേര്‍ന്ന് 200 ദിവസത്തിനിടെ 600ഓളം ജില്ലകളില്‍ 5ജി സേവനം എത്തിച്ചിട്ടുണ്ട്.

5ജി സേവനത്തിന് സജ്ജമായ ഏറ്റവുമധികം കേന്ദ്രങ്ങളുള്ളത് ഡല്‍ഹിയിലാണ് – 13,094. തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, മുംബയ് എന്നിവിടങ്ങളില്‍ 7,000നും 8,900നും അടുത്ത് കേന്ദ്രങ്ങളുണ്ട്.

X
Top