
കൊച്ചി: ആഗോള തലത്തിൽ സ്വർണത്തിന്റെ പിന്തുണയോടെ ഇറക്കുന്ന എക്‌സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ(ഇ.ടി.എഫ്) നിന്ന് വലിയ തോതിൽ പണം പുറത്തേക്ക് ഒഴുകുന്നു.
നടപ്പുവർഷം ആദ്യ ആറ് മാസങ്ങളിൽ 670 കോടി ഡോളറാണ് നിക്ഷേപകർ ഗോൾഡ് മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് പിൻവലിച്ചതെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ പുതിയ പഠന നിപ്പോർട്ടിൽ പറയുന്നു.
ഇക്കാലയളവിൽ വിവിധ ഫണ്ടുകളുടെ കൈവശമുള്ള സ്വർണ ശേഖരം 120 ടൺ കുറഞ്ഞ് 3,105 ടണ്ണിലെത്തി. വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ ഗോൾഡ് ഫണ്ടുകളിൽ നിന്ന് 980 കോടി രൂപയാണ് നിക്ഷേപകർ പിൻവലിച്ചത്. അതേസമയം ഏഷ്യൻ ഫണ്ടുകൾ ഇ.ടി.എഫിലേക്ക് 300 കോടി ഡോളർ സമാഹരിച്ചു.
സ്വർണ വിലയിൽ ഇത്രയേറെ വർദ്ധനയുണ്ടായെങ്കിലും പശ്ചാത്യ രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് ഗോൾഡ് ഇ.ടി.എഫുകളോട് പ്രിയം കുറയുകയാണെന്ന് വിദഗ്ദ്ധർ പറയുന്നു.
ബാങ്ക് നിക്ഷേപങ്ങളുടെ പലിശയിലുണ്ടായ വർദ്ധനയും ഓഹരി വിപണിയിലെ മുന്നേറ്റവും ഗോൾഡ് ഇ.പി.എഫിന് തിരിച്ചടിയായി.
എന്നാൽ വില വർദ്ധനയുടെ ആവേശത്തിൽ ഏഷ്യയിലെ നിക്ഷേപകർ ഗോൾഡ് ഇ.ടി.എഫുകൾ വലിയ തോതിൽ വാങ്ങുകയാണെന്നും വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ടിൽ പറയുന്നു.