കേന്ദ്രത്തിന്റെ ധനക്കമ്മി 7.14 ലക്ഷം കോടി രൂപ ◆ രാജ്യത്ത് വിലക്കയറ്റം കുത്തനെ ഉയർന്നു ◆ നവംബർ മുതൽ ഓൺലൈൻ വ്യാപാരികൾക്ക് ഓഫിസുകളില്ലാതെ പുതിയ സംസ്ഥാനങ്ങളിലേക്ക് ബിസിനസ് വിപുലീകരിക്കാം ◆ ര​ണ്ടാം പാ​ദ​ത്തി​ൽ ഇന്ത്യ 7.35 ശ​ത​മാ​നം സാ​മ്പ​ത്തി​കവ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം ◆ ധനസ്ഥിതി മെച്ചപ്പെട്ടെന്ന് മുഖ്യമന്ത്രി; നികുതിവരുമാനം 6486 കോടി രൂപ കൂടി ◆

മൊബിക്വക്കിന്റെ നഷ്ടം വര്‍ദ്ധിച്ചു

മുംബൈ:ഫിന്‍ടെക്ക് സ്ഥാപനമായ മൊബിക്വിക്ക് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 41.9 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റ നഷ്ടം. ഇത് മുന്‍വര്‍ഷത്തെ സമാന പാദത്തെ നഷ്ടമായ 6.6 കോടി രൂപ അപേക്ഷിച്ച് വളരെ കൂടുതലാണ്.

അതേസമയം തൊട്ട് മുന്‍പാദത്തെ അറ്റ നഷ്ടമായ 56 കോടി രൂപയെ അപേക്ഷിച്ച് നടപ്പ് പാദത്തിലേത് കുറഞ്ഞു. കമ്പനിയുടെ മൊത്തം വരുമാനം 281.6 കോടി രൂപയാണ്.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 18.6 ശതമാനം ഇടിവ്. എങ്കിലും മുന്‍പാദത്തില്‍ രേഖപ്പെടുത്തിയ 278.5 കോടി രൂപയെ അപേക്ഷിച്ച് ഇത്തവണ വരുമാനം വര്‍ദ്ധിപ്പിക്കാനായി.

പ്രവര്‍ത്തന വരുമാനം 271.4 കോടി. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 20.7 ശതമാനമിടിഞ്ഞപ്പോള്‍ തൊട്ടുമുന്‍പാദത്തെ അപേക്ഷിച്ച് വര്‍ദ്ധന രേഖപ്പെടുത്തി.

സാമ്പത്തിക സേവനങ്ങളില്‍ നിന്നുള്ള വരുമാനത്തിലെ ഇടിവാണ് കമ്പനിയ്ക്ക് തിരിച്ചടിയാകുന്നത്.

സാമ്പത്തിക സേവനങ്ങളില്‍ നിന്നുള്ള വരുമാനം 170.7 കോടി രൂപയില്‍ നിന്നും കൂപ്പുകുത്തി 58.3 കോടി രൂപയായി.

X
Top