
മുംബൈ: ഡൽഹി ആസ്ഥാനമായുള്ള പാദരക്ഷ കമ്പനിയായ ഏഷ്യൻ ഫുട്‌വെയർ പ്രൈവറ്റ് ലിമിറ്റഡിൽ 225 കോടി രൂപ നിക്ഷേപിച്ച് മോത്തിലാൽ ഓസ്വാളിന്റെ പ്രൈവറ്റ് ഇക്വിറ്റി വിഭാഗമായ എംഒ ആൾട്ടർനേറ്റ് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ്. നിക്ഷേപത്തിലൂടെ സ്ഥാപനം ഏഷ്യൻ ഫുട്‌വെയർസിന്റെ ന്യൂനപക്ഷ ഓഹരികൾ സ്വന്തമാക്കും.
‘ഇവൈ’ യാണ് ഈ ഇടപാടിന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചത്. വിവിധതരം സ്‌പോർട്‌സ് ഷൂകൾ, കാഷ്വൽ ഷൂകൾ, സ്‌കൂൾ ഷൂസ്, ഓപ്പൺ ഫുട്‌വെയർ എന്നിവയുടെ പ്രമുഖ നിർമ്മാതാക്കളാണ് ഏഷ്യൻ ഫുട്‌വെയർ.
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും 200-ലധികം വിതരണക്കാരുടെയും ഏകദേശം 10,000 റീട്ടെയിലർമാരുടെയും ഓഫ്‌ലൈൻ നെറ്റ്‌വർക്കിലൂടെയും കമ്പനി അതിന്റെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നു. ഈ മൂലധനം ബ്രാൻഡ്, വിതരണം, ആളുകൾ, സപ്ലൈ ചെയിൻ ഇൻഫ്രാസ്ട്രക്ചർ എന്നിവയിലെ നിക്ഷേപങ്ങളിലൂടെ കമ്പനിയുടെ വളർച്ച ത്വരിതപ്പെടുത്താൻ സഹായിക്കുമെന്ന് കമ്പനി പറഞ്ഞു.
മോത്തിലാൽ ഓസ്‌വാൾ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ (MOFSL) ഒരു സബ്‌സിഡിയറിയാണ് എംഒ ആൾട്ടർനേറ്റ് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ്. ഇത് നിരവധി സ്വകാര്യ ഇക്വിറ്റി, റിയൽ എസ്റ്റേറ്റ് ഫണ്ടുകൾ നിയന്ത്രിക്കുന്നു.






