Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ടിഎഎസ്പിഎല്ലിലെ മുഴുവൻ ഓഹരികളും 45 കോടി രൂപയ്ക്ക് വിൽക്കുമെന്ന് എംആൻഡ്എം

മുംബൈ: ടിവിഎസ് ഓട്ടോമൊബൈൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിലെ (ടിഎഎസ്പിഎൽ) തങ്ങളുടെ 2.76 ശതമാനം ഓഹരികൾ വിൽക്കുമെന്ന് പ്രഖ്യാപിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എംആൻഡ്എം). നിലവിൽ എംആൻഡ്എം, ടിഎഎസ്പിഎല്ലിലെ 10 രൂപ വീതമുള്ള 3,32,195 ഇക്വിറ്റി ഷെയറുകളും 10 രൂപ വീതം നിർബന്ധിതമായി മാറ്റാവുന്ന മുൻഗണനാ ഓഹരികളും കൈവശം വച്ചിട്ടുണ്ട്. റെഗുലേറ്ററി ഫയലിംഗിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ഈ നിർദിഷ്ട ഇടപാട് 2022 ജൂൺ 22-നകം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു. ഈ വില്പനയിലൂടെ തങ്ങൾക്ക് 45 കോടി രൂപയായിരിക്കും ലഭിക്കുകയെന്ന് എം ആൻഡ് എം കൂട്ടിച്ചേർത്തു.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓട്ടോ, ഫാം സെക്ടറുകളുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജുരിക്കർ അടുത്തിടെ നടത്തിയ ഒരു ഓൺലൈൻ പത്രസമ്മേളനത്തിൽ കമ്പനി ലാഭകരമല്ലാത്ത ഇലക്ട്രിക് ഇരുചക്രവാഹന മേഖലയിലേക്ക് പ്രവേശിക്കില്ലെന്ന് പ്രസ്താവിച്ചതിന് പിന്നാലെയാണ് എം ആൻഡ് എമ്മിന്റെ ഈ വില്പന പ്രഖ്യാപനം വന്നത്. 2022 മാർച്ച് 31ന് അവസാനിച്ച പാദത്തിൽ മഹീന്ദ്ര ഗ്രൂപ്പിന്റെ നികുതിയാനത്താര ലാഭം 427 ശതമാനം വർധനവ് രേഖപ്പെടുത്തി 1,292 കോടി രൂപയായി ഉയർന്നു.
2022 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ കമ്പനിയുടെ വാഹന വില്പന 1,52,204 യൂണിറ്റ് ആയിരുന്നു. കൂടാതെ, 2022 സാമ്പത്തിക വർഷത്തിൽ ഓട്ടോ, ഫാം സെഗ്‌മെന്റുകൾക്കുള്ള എക്കാലത്തെയും ഉയർന്ന ഒറ്റപ്പെട്ട വരുമാനമായ 55,300 കോടി രൂപ കമ്പനി രേഖപ്പെടുത്തിയിരുന്നു.

X
Top