കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളംജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉടൻ പ്രവര്‍ത്തനക്ഷമമായേക്കുംവയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്റഷ്യൻ എണ്ണ വാങ്ങിയതിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രംഇന്ത്യ 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

എംഇഎംഎല്ലിന്റെ ലയനത്തിന് എൻസിഎൽടിയുടെ അനുമതി തേടി മഹീന്ദ്ര & മഹീന്ദ്ര

മുംബൈ: തങ്ങളുടെ അനുബന്ധ സ്ഥാപനമായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ ലയനത്തിന് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ നിന്ന് അനുമതി തേടി ഇന്ത്യയിലെ മുൻനിര യൂട്ടിലിറ്റി വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. എൻഡ്-ടു-എൻഡ് ഇവി (ഇലക്‌ട്രിക് വെഹിക്കിൾസ്) വികസനത്തിനും നിർമ്മാണത്തിനും വിൽപ്പനയ്ക്കും ആവശ്യമായ മൂല്യ ശൃംഖല നിലവിൽ എം&എമ്മിനും എംഇഎംഎല്ലിനും ഇടയിൽ വ്യാപിച്ചിട്ടുണ്ടെന്നും അത് ഏകീകരിക്കേണ്ടതുണ്ടെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിശദീകരിച്ചു.
എംഇഎംഎല്ലിന് ഇവി സാങ്കേതികവിദ്യയിൽ വൈദഗ്ധ്യമുള്ളപ്പോൾ എം&എമ്മിന് ഓട്ടോമോട്ടീവ് ഡിസൈൻ, എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ്, സോഴ്‌സിംഗ് നെറ്റ്‌വർക്ക്, സെയിൽസ്, മാർക്കറ്റിംഗ് & സർവീസ് ചാനലുകൾ എന്നിവയിൽ വൈദഗ്ദ്ധ്യമുണ്ട്.

ബിസിനസ്സ് വർദ്ധിപ്പിക്കുന്നതിനും ശക്തമായ ഒരു ഇവി ഉൽപ്പന്ന പൈപ്പ്‌ലൈൻ വികസിപ്പിക്കുന്നതിനും ഇവി ബിസിനസിൽ കാര്യമായ നിക്ഷേപം എം ആൻഡ് എം വിഭാവനം ചെയ്യുന്നതായും, അതിനായി നിർദ്ദിഷ്ട ഏകീകരണം നിർണായകമാകുമെന്നും കമ്പനി ട്രിബ്യൂണലിൽ പറഞ്ഞു. നിർദ്ദിഷ്ട ലയനം ഈ മുഴുവൻ മൂല്യ ശൃംഖലയെയും ഒരു കുടക്കീഴിൽ കൊണ്ടുവരുമെന്ന് ഗ്രൂപ്പ് അഭിപ്രായപ്പെട്ടു. മഹീന്ദ്ര ഇലക്‌ട്രിക് മൊബിലിറ്റി ലിമിറ്റഡിന് 485 കോടി രൂപയുടെ മൂല്യമുള്ള ഏകദേശം 846 സുരക്ഷിതമല്ലാത്ത കടക്കാരുണ്ടെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന് 16,535 കോടി രൂപ മൂല്യമുള്ള 43,596 സുരക്ഷിതമല്ലാത്ത കടക്കാരുണ്ടെന്നും കമ്പനി ട്രൈബ്യൂണലിനെ അറിയിച്ചു.

ജൂൺ 10 ന് ജസ്റ്റിസ് പി എൻ ദേശ്മുഖ്, ശ്യാം ബാബു ഗൗതം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, 2022 ഓഗസ്റ്റ് 19 ന് ഓഹരി ഉടമകളുടെ യോഗം ചേർന്ന് ലയനത്തിന് അംഗീകാരം തേടാൻ എം ആൻഡ് എം ലിമിറ്റഡിനെ നിർദ്ദേശിച്ചു. ഗ്രൂപ്പിന്റെ ചെയർമാൻ ആനന്ദ് മഹീന്ദ്രയെ യോഗത്തിന്റെ ചെയർപേഴ്‌സണായി ട്രൈബ്യൂണൽ നിയമിച്ചു.

X
Top