ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

എയർടെല്ലിലെ സിംഗ്‌ടെൽ ഓഹരികൾ വാങ്ങാൻ പദ്ധതിയിട്ട് മിത്തൽ കുടുംബം

മുംബൈ: ഓൺഷോർ/ഓഫ്‌ഷോർ ക്രെഡിറ്റ് ലൈനുകൾ വഴി 15,500 കോടി രൂപ സമാഹരിക്കുന്നതിന് പ്രൊമോട്ടർ സ്ഥാപനങ്ങൾ വഴി നിരവധി നിക്ഷേപ ബാങ്കുകളുമായി മിത്തൽ കുടുംബം ചർച്ചകൾ നടത്തിവരികയാണെന്നാണ് ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തത്. ഭാരതി എയർടെല്ലിലെ സിംഗപ്പൂർ ടെലികമ്മ്യൂണിക്കേഷന്റെ (സിംഗ്‌ടെൽ) ഓഹരി വാങ്ങാൻ മിത്തൽ ഈ പണം ഉപയോഗിക്കുമെന്നാണ് ലഭിക്കുന്ന വിവരം. 2 ബില്യൺ ഡോളർ സമാഹരിക്കുന്നതിന് ബിഎൻപി പാരിബാസ്, ബാങ്ക് ഓഫ് അമേരിക്ക, സിറ്റി ബാങ്ക്, ജെപി മോർഗൻ, സ്റ്റാൻഡേർഡ് ചാർട്ടേഡ് തുടങ്ങിയ ചില പ്രമുഖ ബാങ്കുകളുമായി മിത്തൽ ചർച്ചകൾ നടത്തിവരികയാണ് എന്നാണ് റിപ്പോർട്ടുകൾ.

ഭാരതി ടെലികോമിന്റെ യഥാക്രമം 50.56 ശതമാനം 49.44 ശതമാനം എന്നിങ്ങനെ ഓഹരി പങ്കാളിത്തം മിത്തൽസിനും സിംഗ്ടെലിനും സ്വന്തമായുണ്ട്. ഒപ്പം ഭാരതി എയർടെല്ലിൽ ഭാരതി ടെലികോമിന് 35.85 ശതമാനം ഓഹരിയുണ്ട്. ഇതിനുപുറമെ, ഭാരതി എയർടെല്ലിൽ സിംഗ്ടെലും മിത്തൽ കുടുംബവും യഥാക്രമം 14 ശതമാനം 6.04 ശതമാനം എന്നിങ്ങനെ ഓഹരികൾ നിക്ഷേപ സ്ഥാപനങ്ങൾ വഴി നേരിട്ട് കൈവശം വച്ചിട്ടുണ്ട്. മൊത്തത്തിൽ, മിത്തൽ കുടുംബത്തിന് ഭാരതി എയർടെല്ലിൽ 24.13 ശതമാനം ഓഹരിയുള്ളപ്പോൾ, സിംഗ്ടെലിന് 31.72 ശതമാനം ഓഹരിയുണ്ട്.

2000 മുതൽ ഭാരതി എയർടെല്ലിന്റെ ഓഹരി ഉടമയാണ് സിങ്ടെൽ. മെയ് അവസാനം, മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഭാരതി എയർടെല്ലിന്റെ റേറ്റിംഗ് Baa3 ആയി ഉയർത്തിയിരുന്നു. 2021-22 മാർച്ച് പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 2,008 കോടി രൂപയായിരുന്നു. കൂടാതെ, ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം ഉയർന്നത് സ്ഥാപനത്തിന് ഒരു അസാധാരണമായ നേട്ടമാണ്.

X
Top