വജ്ര ഇറക്കുമതി താൽക്കാലികമായി നിർത്തുന്നുനോമുറ ഇന്ത്യന്‍ വിപണിയെ അപ്‌ഗ്രേഡ്‌ ചെയ്‌തുഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മിയിൽ വർധനജിഎസ്ടി കൗൺസിൽ യോഗം 7ന്ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പി

നിരവധി ഓർഡറുകൾ നേടി മിഷ്ടാൻ ഫുഡ്‌സ് ലിമിറ്റഡ്

മുംബൈ: പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് തങ്ങളുടെ ബ്രാൻഡായ ‘മിഷ്ടാൻ’ സാൾട്ടിന് നിരവധി ഓർഡറുകൾ ലഭിച്ചതായി മിഷ്ടാൻ ഫുഡ്‌സ് ലിമിറ്റഡ് അറിയിച്ചു. ഈ ഓർഡറുകൾ 2022 ജൂലൈയോടെ വിതരണം ചെയ്യുമെന്ന് കമ്പനി പറഞ്ഞു. അക്ഷയ തൃതീയയുടെ അവസരത്തിൽ 500 ഗ്രാമിന്റെയും ഒരു കിലോഗ്രാമിന്റെയും പാക്കേജിംഗുമായി റീട്ടെയിൽ വിപണിയിൽ “മിഷ്ടൻ” എന്ന ബ്രാൻഡിന് കീഴിൽ റോക്ക് സാൾട്ട് ലോഞ്ച് ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഈ ലോഞ്ച് ചെയ്ത ഉല്പന്നത്തിനാണ് ഇപ്പോൾ നിരവധി ഓർഡറുകൾ ലഭിച്ചത്.

അടുത്തിടെ, മിഷ്ടാൻ ഫുഡ്‌സ് ലിമിറ്റഡ് 2022 മാർച്ച് 31 ന് അവസാനിച്ച പാദത്തിലെയും വർഷത്തേയും തങ്ങളുടെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചിരുന്നു. 2022 മാർച്ചിൽ അവസാനിച്ച പാദത്തിൽ, കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 45% വർദ്ധിച്ചു 153.47 കോടി രൂപയായപ്പോൾ, അറ്റാദായം 41 മടങ്ങ് ഉയർന്ന് 13.15 കോടി രൂപയായിരുന്നു.

അതേസമയം, ബുധനാഴ്ച മിഷ്ടാൻ ഫുഡ്‌സ് ലിമിറ്റഡിന്റെ ഓഹരികൾ 4.74% ശതമാനത്തിന്റെ നഷ്ടത്തിൽ 13 .05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

X
Top