
മുംബൈ: ഈറോഡ് ആസ്ഥാനമായ പാല്‍ ഉത്പന്ന കമ്പനി, മില്‍ക്കി മിസ്റ്റിന് 2035 കോടി രൂപയുടെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) അനുമതി. 1785 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 250 കോടി രൂപ സമാഹരിക്കുന്ന ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഐപിഒ.
ഐപിഒയ്ക്ക് മുന്നോടിയായ 357 കോടി രൂപ സമാഹരിക്കാനും ശ്രമിക്കുന്നുണ്ട്. പ്രമോട്ടര്‍മാരായ സതീഷ്‌കുമാര്‍ ടിയും അനിത എസും ഒഎഫ്എസ് വഴി ഓഹരികള്‍ വില്‍ക്കും. ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുക കടം തിരിച്ചടക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും വിനിയോഗിക്കും. നിലവില്‍ 1463..59 കോടി രൂപയുടെ ബാധ്യതയാണ് ഇവര്‍ക്കുള്ളത്.
1990 ല്‍ ഈറോഡില്‍ ഒരു ചെറിയ സ്ഥാപനമായി തുടങ്ങിയ കമ്പനി 2025 സാമ്പത്തികവര്‍ഷത്തില്‍ 46 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2.4 മടങ്ങ് അധികമാണിത്. വരുമാനം 29 ശതമാനം ഉയര്‍ന്ന് 2349 കോടി രൂപ.
കമ്പനിയുടെ ഐസ്‌ക്രീം വില്‍പന 294 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. നിലവിലിത് 138 കോടി രൂപയുടേതാണ്.






