ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മിഡ്ക്യാപ് അഗ്രോ കെമിക്കല്‍ ഓഹരി

ന്യൂഡല്‍ഹി: ലാഭവിഹിതത്തിനുള്ള റെക്കോര്‍ഡ് തീയതിയായി ജൂലൈ 21 നിശ്ചയിച്ചിരിക്കയാണ് മിഡ് ക്യാപ് അഗ്രോ കെമിക്കല്‍സ് സെക്ടര്‍ സ്റ്റോക്ക്, സുമിറ്റോമോ കെമിക്കല്‍സ്. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1.2 രൂപയാണ് ലാഭവിഹിതം. ഓഹരി ഒരു വര്‍ഷത്തില്‍ 8 ശതമാനവും 2023 ല്‍ 3 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

അതേസമയം 2 വര്‍ഷത്തില്‍ 14 ശതമാനവും 3 വര്‍ഷത്തില്‍ 62 ശതമാനവും നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഓഹരിയുടെ 52 ആഴ്ച ഉയരം 540.65 രൂപയും താഴ്ച 382.50 രൂപയുമാണ്. വിപണി മൂല്യം 22406.65 കോടി രൂപ.

നിലവില്‍ 448.90 രൂപയിലാണ് സ്റ്റോക്കുള്ളത്. നാലാംപാദത്തില്‍ 668.05 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 12.88 ശതമാനം കുറവ്. അറ്റാദായം 72.12 കോടി രൂപയാണ്.

X
Top