എൽപിജി പ്രതിസന്ധി: മറ്റു വഴികളിലൂടെ ക്രൂഡോയിലും എൽഎൻജിയും എത്തിച്ചു തുടങ്ങിഇന്ത്യൻ കപ്പലുകൾ ഇറാൻ്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നുപ്രതിസന്ധി മറികടക്കാന്‍ റഷ്യയിൽ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യഇന്ത്യയുടെ പക്കൽ റെക്കോഡ് അളവിൽ കൽക്കരിശേഖരം; അവശ്യമേഖലകൾക്ക് അനുവദിക്കാനൊരുങ്ങി കേന്ദ്രംവിലക്കയറ്റം നിയന്ത്രിക്കാൻ IEAയുടെ നിർണായക തീരുമാനം; 40 കോടി ബാരൽ ക്രൂഡ് ഓയിൽ വിപണിയിലേക്ക്

ഇന്ത്യയില്‍ ചിപ്പ് പാക്കേജിംഗ് പ്ലാന്റ് സ്ഥാപിക്കാന്‍ മൈക്രോണ്‍, ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചേയ്ക്കും

ന്യൂഡല്‍ഹി: മൈക്രോണ്‍ ടെക്‌നോളജി ഇന്‍കോര്‍പ്പറേറ്റഡ് ഇന്ത്യയില്‍ അര്‍ദ്ധചാലക പാക്കേജിംഗ് ഫാക്ടറി സ്ഥാപിക്കുന്നു. ഇതിനായി കുറഞ്ഞത് 1 ബില്യണ്‍ ഡോളര്‍ നിക്ഷേപമെങ്കിലും കമ്പനി നടത്തിയേക്കും. ചൈനയുമായുള്ള യുഎസ് പിരിമുറുക്കങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടെ കമ്പനി അതിന്റെ ഭൂമിശാസ്ത്രപരമായ കാല്‍പ്പാടുകള്‍ വിപുലീകരിക്കുകയാണെന്ന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദര്‍ശിക്കുമ്പോള്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനം പ്രതീക്ഷിക്കാം. നിക്ഷേപം 2 ബില്യണ്‍ ഡോളര്‍ വരെയാകാമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ചര്‍ച്ച പുരോഗമിക്കുന്നതിനനുസരിച്ച് വിശദാംശങ്ങള്‍ മാറാം.

സാങ്കേതിക വ്യാപാരത്തിനുള്ള തടസ്സങ്ങള്‍ നീക്കുകയെന്നാണ് പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശം. അതിന്റെ ഭാഗമായി മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി നിക്ഷേപമാകര്‍ഷിക്കാന്‍ ഇന്ത്യ ശ്രമിക്കും.ചൈനയ്ക്ക് പുറത്ത്, വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്താന്‍ വാഷിങ്ടണിന് അവസരം കൈവരികയും ചെയ്യും, യഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ പറഞ്ഞു.

മൈക്രോണ്‍ ചിപ്പുകളുടെ ഉപയോഗത്തിന് ചൈന നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം കൂടുതല്‍ നിക്ഷേപം ഓഫര്‍ ചെയ്ത് പ്രതിസന്ധി പരിഹരിക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്.

X
Top