15 മില്യണ്‍ ബാരല്‍ റഷ്യന്‍ എണ്ണ ഏറ്റെടുക്കാതെ ഇന്ത്യഉള്ളി കയറ്റുമതി നിരോധനം മാർച്ച് 31 വരെ തുടരുംകേന്ദ്രവിഹിതം കിട്ടണമെങ്കിൽ കേസ് പിൻവലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു: ധനമന്ത്രി കെ എൻ ബാലഗോപാൽ25 സ്വകാര്യ വ്യവസായ പാർക്കുകൾ കൂടി അനുവദിക്കും: മുഖ്യമന്ത്രിറഷ്യൻ എണ്ണ വാങ്ങാനുള്ള നിലപാടിൽ മാറ്റമില്ലെന്ന് ഇന്ത്യ

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ കൂടുതൽ എറണാകുളത്ത്

തിരുവനന്തപുരം: വ്യവസായ വകുപ്പിന്‍റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സംരംഭങ്ങൾ തുടങ്ങിയത് എറണാകുളം ജില്ലയിൽ. ഡിസംബർ 30 വരെ സംസ്ഥാനത്താകെ 2,03,379 സംരംഭങ്ങൾ രജിസ്റ്റർ ചെയ്തതിൽ 20,381ഉം എറണാകുളത്താണ്.

19,988 എണ്ണവുമായി തൃശൂരാണ് തൊട്ടുപിന്നിൽ. 19,836 സംരംഭവുമായി മലപ്പുറവും തിരുവനന്തപുരവും(19,713) പിന്നിലുണ്ട്. 19,281 ആണ് കൊല്ലം ജില്ലയിൽ ആരംഭിച്ചതെങ്കിൽ പാലക്കാട്- 17,725, കോഴിക്കോട്- 17,275 എന്നിങ്ങനെയാണ്. പത്തനതിട്ട (8255), ഇടുക്കി (5548), വയനാട് (6053), കാസർകോട് (6186) ജില്ലകളിൽ നാലക്കം കടന്നില്ല.

സംരംഭക വർഷം ആരംഭിച്ച 2022-23 ൽ ആകെ 1,39,840 സംരഭം തുടങ്ങിയപ്പോൾ 2023-24ൽ ഇതുവരെ 63,539 എണ്ണമാണ് തുടങ്ങിയത്. പുതുതായി ആരംഭിച്ചതിൽ 64,127 എണ്ണവും സ്ത്രീസംരംഭങ്ങളാണ്. പട്ടികജാതി/വർഗ വിഭാഗത്തിൽ പെട്ട 8752 സംരംഭങ്ങളുമുണ്ട്.

ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതി എട്ടു മാസത്തിനുള്ളിൽതന്നെ ലക്ഷ്യം കൈവരിച്ചിരുന്നു. ദേശീയതലത്തിൽ എം.എസ്.എം.ഇ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസ് അംഗീകാരം നേടിയ പദ്ധതിയാണിത്.

സംരംഭകർക്കാവശ്യമായ സഹായങ്ങൾ നൽകാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 1153 പ്രഫഷനലുകളെ നിയമിച്ചു. തദ്ദേശസ്ഥാപനങ്ങളിൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കുകൾ സ്ഥാപിച്ചു.

എല്ലാ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും (എം.എസ്.എം.ഇ) നാലു ശതമാനം പലിശക്ക് വായ്പ നൽകുവാൻ സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിയുമായി ചേർന്ന് കേരള എന്റർപ്രൈസസ് ലോൺ സ്കീം അവതരിപ്പിച്ചു.

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സംഘടിപ്പിച്ച വായ്പ/ ലൈസൻസ്/ സബ്സിഡി മേളകളിൽ ലഭിച്ച 5556 അപേക്ഷകളിൽ108 കോടി രൂപയുടെ വായ്പയും 4919 ലൈസൻസുകൾക്കും 1059 സബ്‌സിഡിക്കുമുള്ള അപേക്ഷകളും പരിഗണിച്ചു.

ക്രമ നമ്പർ, ജില്ല-2022-23 ൽ ആരംഭിച്ച സംരംഭം, 2023-24 ൽ ആരംഭിച്ച സംരംഭം,2023 ഡിസംബർ 30 വരെയുള്ള ആകെ സംരംഭങ്ങൾ എന്ന ക്രമത്തിൽ

1 തിരുവനന്തപുരം 14,434 5,279 19,713
2 കൊല്ലം 11,985 7,296 19,281
3 പത്തനംതിട്ട 5,532 2,723 8,255
4 ആലപ്പുഴ 9,953 5,284 15,237
5 കോട്ടയം 7,958 3,725 11,683
6 ഇടുക്കി 4,112 1,436 5,548
7 എറണാംകുളം 14,128 6,253 20,381
8 തൃശൂർ 14,123 5,865 19,988
9 പാലക്കാട് 12,557 5,168 17,725
10 മലപ്പുറം 12,428 7,408 19,836
11 കോഴിക്കോട് 12,224 5,051 17,275
12 വയനാട് 3,950 2,103 6,053
13 കണ്ണൂർ 11,702 4,516 16,218
14 കാസർകോട് 4,754 1,432 6,186
ആകെ 139840, 63539, 203379

X
Top