പാൽ സംഭരണത്തിൽ 14% വർധനവ് നേടി മിൽമസതേൺ ഡെയറി ഫുഡ് കോൺക്ലേവ് ജനുവരിയിൽരാജ്യത്ത് പുതിയ വാടക കരാർ നിയമം നിലവില്‍വന്നുറഷ്യൻ എണ്ണയുടെ ഇറക്കുമതി മൂന്നുവർഷത്തെ താഴ്ന്ന നിലയിലേക്ക്ക്രൂഡ് ഓയില്‍ വില 2027ല്‍ വെറും $30 ഡോളറാകുമെന്ന് ജെപി മോര്‍ഗന്‍

ബുക്കിംഗില്‍ തരംഗമായി എംജി വിൻഡ്‌സര്‍ ഇവി

കൊച്ചി: ജെ.എസ്.ഡബ്‌ള‌്യു എം. ജി മോട്ടോർ ഇന്ത്യ പുറത്തിറക്കിയ പുതിയ വിൻഡ്സർ ഇ. വി ആദ്യ ദിനത്തില്‍ 15,176 യൂണിറ്റുകളുടെ ബുക്കിംഗുമായി വിപണിയില്‍ തരംഗം സൃഷ്‌ടിക്കുന്നു.

വൈദ്യുതി വാഹനങ്ങളോട് ഇന്ത്യൻ ഉപഭോക്താക്കളുടെ പ്രിയമേറുന്നതിന്റെ സൂചനയാണെന്ന് കമ്പനി പറയുന്നു. ആദ്യമായാണ് ഒരു വൈദ്യുതി കാറിന് വിപണിയിലിറങ്ങിയ ദിവസം തന്നെ ഇത്രയേറെ ബുക്കിംഗ് ലഭിക്കുന്നതെന്ന് കമ്പനിയുടെ ചീഫ് കമേഷ്യല്‍ ഓഫീസർ സതീന്ദർ സിംഗ് ബാദ്‌വ പറഞ്ഞു.

പരിസ്ഥിതി സൗഹ്യദവും ഇന്ധനക്ഷമതയും ആധുനിക സൗകര്യങ്ങളുമുള്ള വൈദ്യുതി വാഹനങ്ങള്‍ക്ക് ഡിമാൻഡേറുകയാണെന്നും അദ്ദേഹം പറഞ്ഞു. സെഡാൻ വിഭാഗത്തിലെ സൗകര്യങ്ങളോടെ എസ്.യു. വി അനുഭവം പ്രദാനം ചെയ്യുന്ന വാഹനമാണിത്.

വില 9.99 ലക്ഷം രൂപ മുതല്‍

ലഭ്യമായ കളറുകള്‍: സ്‌റ്റാർബസ്‌റ്റ് ബ്ളാക്ക്, പേള്‍ വൈറ്റ്, ക്ളേ ബീജ്, ടർക്കോയിസ് ഗ്രീൻ
മൂന്ന് വേരിയന്റ്സ്: എക്‌സൈറ്റ്, എക്‌സ്ക്ളൂസീവ്, എസ്സൻസ്

X
Top