ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

മികച്ച നേട്ടമുണ്ടാക്കി അസറ്റ് മാനേജ്‌മെന്റ് കമ്പനികൾ

ന്യൂഡൽഹി: റീട്ടെയിൽ നിക്ഷേപകരുടെ താൽപ്പര്യം, ഇക്വിറ്റി മാർക്കറ്റുകളിലെ കുത്തനെയുള്ള കുതിച്ച് ചാട്ടം എന്നിവയുടെ പിൻബലത്തിൽ അസറ്റ് മാനേജ്‌മെന്റ് കമ്പനികൾ (എഎംസി) 2022 സാമ്പത്തിക വർഷത്തിൽ 176 പുതിയ ഫണ്ട് ഓഫറുകളിലൂടെ (എൻഎഫ്‌ഒകൾ) 1.08 ലക്ഷം കോടി രൂപ സമാഹരിച്ചതായി കണക്കുകൾ വ്യക്തമാകുന്നു. എന്നാൽ പണലഭ്യത കർശനമാക്കുകയും, പലിശനിരക്ക് ഉയരുകയും സ്റ്റോക്ക് മാർക്കറ്റ് ഏകീകരണം പുരോഗമിക്കുകയും ചെയ്യുന്നതിനാൽ ഭാവിയിൽ പുതിയ ഫണ്ട് ഓഫറുകളിൽ താൽപ്പര്യം കുറയാനിടയുണ്ടെന്ന് വിദഗ്ദ്ധർ വ്യക്തമാകുന്നു.
എഎംസികൾ 2021 നേക്കാൾ 84 എൻഎഫ്‌ഒകൾ ഫ്‌ളോട്ട് ചെയ്യുകയും 42,038 കോടി രൂപ സമാഹരിക്കുകയും ചെയ്തതായി മോണിംഗ്‌സ്റ്റാർ ഇന്ത്യയുടെ കണക്കുകൾ വ്യക്തമാകുന്നു. നിഷ്ക്രിയവും സജീവവുമായ നിക്ഷേപകരെ പിന്തുണയ്ക്കുന്നതിനായി മിക്ക സ്കീമുകളും ഇൻഡെക്സ്, ഇടിഎഫ് വിഭാഗത്തിലാണ് ആരംഭിച്ചതെന്ന് ഇവ സൂചിപ്പിക്കുന്നു.
2020 മാർച്ചിന് ശേഷം ഓഹരി വിപണിയും, പോസിറ്റീവ് നിക്ഷേപക വികാരങ്ങളും ഉയർന്നുകൊണ്ടിരുന്നതായും, ഇത് ഉയർന്ന തോതിലുള്ള എൻഎഫ്ഒകളുടെ സമാരംഭത്തിലേക്ക് നയിച്ചതായും ബ്രോക്കിംഗ് പ്ലാറ്ഫോമായ ഫയേഴ്സിന്റെ ഗവേഷണ മേധാവി പറഞ്ഞു. കൂടാതെ, അക്കാലത്ത് നിക്ഷേപം നടത്താൻ തയ്യാറാകാത്ത നിക്ഷേപകരുടെ മാനസികാവസ്ഥ മുതലെടുക്കാനും അവരുടെ നിക്ഷേപം ആകർഷിക്കാനുമാണ് എൻഎഫ്ഒകൾ രംഗത്തിറങ്ങിയതെന്നും, ഫിക്സഡ് മെച്യുരിറ്റി പ്ലാനുകളുടെ (എഫ്എംപി) വിഭാഗത്തിന് കാര്യമായ ലോഞ്ചുകൾ കാണാൻ കഴിയുമെങ്കിലും, മറ്റ് വിഭാഗങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മിക്കവാറും എല്ലാ എ‌എം‌സികളും മിക്ക വിഭാഗങ്ങളിലും പുതിയ സ്കീമുകൾ സമാരംഭിച്ചതായും, അതുവഴി നേരത്തെ സൃഷ്ടിക്കപ്പെട്ട ഉൽപ്പന്ന വിടവുകൾ നികന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

X
Top