കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

മെട്രോ ട്രെയിൻ ടിക്കറ്റുകൾ ഇനി വാട്ട്സ് ആപ്പിലും ലഭിക്കും

കൊച്ചി : കൊച്ചി മെട്രോ ടിക്കറ്റുകൾ ഇനി വാട്ട്സ് ആപ്പിലും ലഭ്യമാകും. മെട്രോ സ്റ്റേഷനിലെത്തി ടിക്കറ്റ് എടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വേണ്ടിയാണ് പുതിയ ഡിജിറ്റൽ ടിക്കറ്റിങ്ങ് അവതരിപ്പിക്കുന്നത്.

ടിക്കറ്റ് എടുക്കുന്നതിനായി കൊച്ചി മെട്രോയുടെ 9188957488 എന്ന നമ്പറിൽ മെസ്സേജ് അയക്കുക.ശേഷം ക്യൂ ആർ ടിക്കറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കണം.പിന്നീട് ബുക്ക് ടിക്കറ്റ് എന്ന ഓപ്ഷനിൽ ചെന്ന് യാത്ര വിവരങ്ങൾ നൽകണം.പണമിടപാടിന് ശേഷം ടിക്കറ്റ് വാട്ട്സ് ആപ്പ് വഴി ലഭ്യമാകും.ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നതിനായി ഇതേ നമ്പറിൽ മെസ്സേജ് അയച്ച ശേഷം ക്യാൻസൽ ചെയ്യാനുള്ള ഓപ്ഷൻ നൽകാവുന്നതാണ്.

ഏത് സ്റ്റേഷനിലേക്ക് വേണ്ടിയുള്ള ടിക്കറ്റുകൾ വാട്ട്സ് ആപ്പ് വഴി എടുക്കാൻ സാധിക്കും. വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ ഉപയോഗിച്ച് 40 മിനിറ്റ് മാത്രമേ യാത്ര ചെയ്യാൻ സാധിക്കു.

ഇങ്ങനെ ടിക്കറ്റ് എടുക്കുന്നവർക്ക് 10 മുതൽ 50 ശതമാനം വരെ കിഴിവും ടിക്കറ്റ് നിരക്കിൽ ലഭിക്കും. വാട്ട്സ് ആപ്പ് ടിക്കറ്റ് സംവിധാനം നടി മിയ ജോർജ് ഇന്നലെ ഉദ്ഘാടനം ചെയ്തു.കൊച്ചി മെട്രോ സി ഇ ഓ ലോക്നാഥ് ബെഹ്‌റ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു .

X
Top