ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

എഐ ചാറ്റ്‌ബോട്ടുകള്‍ അവതരിപ്പിക്കാന്‍ മെറ്റ

ന്യൂഡല്‍ഹി: ഓപ്പണ്‍എഐയുടെ ചാറ്റ് ജിപിടിയ്ക്കും മൈക്രോസോഫ്റ്റിന്റെ ബിങ്ങിനും ഗൂഗിളിന്റെ ബാര്ഡിനും എതിരാളിയെത്തുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവര്‍ ചാറ്റ്‌ബോട്ടുകളുടെ ആകര്‍ഷകമായ ഒരു നിര തന്നെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്ക് ആസ്ഥാനമായുള്ള സോഷ്യല്‍ മീഡിയ ഭീമന്‍ മെറ്റ.

ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്, സംഭാഷണങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന ചാറ്റ്‌ബോട്ട് പ്രോട്ടോടൈപ്പുകളില്‍ കമ്പനി സജീവമാണ്.

 പ്ലാറ്റ്‌ഫോമുകളിലുടനീളം ഉപയോക്തൃ ഇടപെടല്‍ വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ചാറ്റ് ബോട്ടുകള്‍ സെപ്തംബറോടെ പ്രവര്‍ത്തനനിരതരാകും, പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നവരെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് പറഞ്ഞു. വിവിധ വ്യക്തികളുടെ രൂപ മാതൃകയില്‍ സംസാരിക്കാന്‍ ഇവയ്ക്കാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതായത് ചരിത്രപരമായ ഉള്‍ക്കാഴ്ചയും ജ്ഞാനവും പ്രദാനം ചെയ്യുന്ന ചാറ്റ്‌ബോട്ട് എബ്രഹാം ലിങ്കണെപ്പോലെയായിരിക്കും സംസാരിക്കുക. ഇവ രണ്ട് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നാമതായി, ഒരു സെര്‍ച്ച് എഞ്ചിനുമായി കൂട്ടിച്ചേര്‍ക്കപ്പെടുന്നതോടെ മെറ്റ പ്ലാറ്റ്‌ഫോമുകള്‍ വഴി ഉപയോക്താക്കള്‍ക്ക് ഉള്ളടക്കം കണ്ടെത്താനാകും.

രണ്ടാമതായി,  മുന്‍ഗണനകള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും അനുസൃതമായി ഉള്ളടക്കം വ്യക്തിഗതമാക്കാന്‍ ഇവയ്ക്കാകും.

X
Top