ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

തുടര്‍ച്ചയായ എട്ട്പാദങ്ങളില്‍ ഉയര്‍ന്ന്‌ എംസിഎക്‌സ് ഗോള്‍ഡ്

മുംബൈ: 2023 ന് ശേഷമുള്ള എല്ലാ പാദങ്ങളിലും എംസിഎക്‌സ് ഗോള്‍ഡ് നേട്ടം കൊയ്തു. ഇത് 13 വര്‍ഷത്തിന് ശേഷമുള്ള ദീര്‍ഘമായ റാലിയാണ്. 2025 ല്‍ 45 ശതമാനം ഉയര്‍ന്ന സൂചിക എക്കാലത്തേയും ഉയര്‍ന്ന നേട്ടവും സ്വന്തമാക്കി.

നടപ്പ് പാദത്തില്‍ 14 ശതമാനം ഉയര്‍ന്ന കോണ്‍ട്രാക്ട്് സെപ്തംബര്‍ 2012 ന് ശേഷമുള്ള ഉയര്‍ന്ന റാലിയാണ് നടത്തിയത്.നിലവില്‍ 10 ഗ്രാമിന് 1.09 ലക്ഷം രൂപയിലാണ് സ്വര്‍ണ്ണമുള്ളത്. ഇത് റെക്കോര്‍ഡാണ്.

നിക്ഷേപകരുടെ താല്‍പര്യം ഇടിഎഫ് ഇന്‍ഫ്‌ലോകളില്‍ വ്യക്തമാകുന്നു.ഓഗസ്റ്റില്‍ ഗോള്‍ഡ് ഇടിഎഫ് 5.5 ബില്യണ്‍ ഡോളര്‍ നിക്ഷേപവും നടപ്പ് വര്‍ഷത്തില്‍ 47 ബില്യണ്‍ ഡോളര്‍ നിക്ഷേപവും സ്വീകരിച്ചപ്പോള്‍ 2020 ന് ശേഷമുള്ള ഉയര്‍ന്ന നിക്ഷേപഒഴുക്ക് ദൃശ്യമായി.

ഇടിഎഫ് അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് 407 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. ആഗോള ഹോള്‍ഡിംഗ്  എക്കാലത്തേയും ഉയര്‍ന്ന തോതില്‍ നിന്നും 6 ശതമാനം മാത്രം താഴെ 3692 ടണ്‍.

ആഗോള അനിശ്ചിതത്വം ഇക്വിറ്റി വിപണിയെ ബാധിക്കുന്നതും ഫെഡ് റിസര്‍വ് നിരക്ക് കുറയ്ക്കലിന് തയ്യാറാകുമെന്ന സൂചനയുമാണ് സ്വര്‍ണ്ണത്തെ സുരക്ഷിത നിക്ഷേപമാക്കുന്നത്.

ട്രഷറി ഹോള്‍ഡിംഗുകളുടെ ചെറിയ ഭാഗം സ്വര്‍ണ്ണത്തിലേയ്ക്ക് മാറ്റിയാല്‍ പോലും ബുള്ളിയന്‍ ഔണ്‍സിന് 5000 ഡോളറിലെത്തും,ഗോള്‍ഡ്്മാന്‍ സാക്ക്‌സ് പ്രവചിച്ചു.

X
Top