ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ആഗോള കമ്പനികളായ ഡൗ, സാപ് എന്നിവ 5,000 പേരെ ഒഴിവാക്കും

മസോണ്‍, ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നിങ്ങനെ ആഗോള കമ്പനികളില്‍ നിന്നുള്ള പിരിച്ചുവിടല്‍ വാര്‍ത്തകള്‍ക്കിടയിലേക്ക് അമേരിക്കയിലെ മിഷിഗണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെറ്റീരിയല്‍ സയന്‍സ് കമ്പനി ‘ഡൗ’, ജര്‍മനി ആസ്ഥാനമായുള്ള സോഫ്റ്റ് വേര്‍ കമ്പനി സാപ് എന്നിവരും ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു.

ഡൗ 2000 പേരെ പിരിച്ചുവിടുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇത് കമ്പനിയുടെ ആഗോള തലത്തിലുള്ള ജീവനക്കാരുടെ അഞ്ച് ശതമാനത്തോളം വരും. ഈ വര്‍ഷം ഒരു ബില്യണ്‍ ഡോളറിന്റെ ചെലവ് ചുരുക്കല്‍ നടപടിക്രമങ്ങളുടെ ഭാഗമാണിത്.

കമ്പനിയില്‍ നിലവില്‍ ഏകദേശം 37,800 ജീവനക്കാരുണ്ട്. നാലാംപാദത്തില്‍ 613 മില്യണ്‍ ഡോളറിന്റെ ലാഭം രേഖപ്പെടുത്തിയിരുന്നു.

സാപ് 3,000 പേരെ പിരിച്ചു വിടാനാണ് ലക്ഷ്യമിടുന്നത്. ഇത് കമ്പനിയുടെ മൊത്തെ ജീവനക്കാരുടെ 2.5 ശതമാനത്തോളം വരും. കൂടാതെ, ക്വാല്‍ട്രിക്സിലെ അവശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ചെലവ് ചുരുക്കല്‍, ക്ലൗഡ് ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍ എന്നിവയ്ക്കായാണ് സാപ്പിന്റെ ഈ നടപടി.

പിരിച്ചു വിടലിന്റെ ഭാഗമായി ജര്‍മ്മനിയിലെ ആസ്ഥാന കേന്ദ്രത്തിലെ 200 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. സാപ് നാലാംപാദത്തില്‍ 30 ശതമാനം വരുമാന വര്‍ധന റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സാപ് 2018ല്‍ എട്ട് ബില്യണ്‍ ഡോളറിനാണ് ക്വാല്‍ട്രിക്സിനെ വാങ്ങിയത്.

നിലവില്‍ ക്വാല്‍ട്രിക്സിന്റെ വിപണി മൂല്യം ഏഴ് ബില്യണ്‍ ഡോളറാണ്. സാപ്പിന് 71 ശതമാനം ഓഹരിപങ്കാളിത്തമാണ് ക്വാല്‍ട്രിക്സിലുള്ളത്. പ്രമുഖ ടെക് കമ്പനിയായ ഐബിഎം കോര്‍പറേഷനും ബുധനാഴ്ച്ച 3,900 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.

X
Top