ദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍കേരളത്തെ സമ്പൂർണ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് ലക്ഷ്യമെന്ന് സജി ചെറിയാൻഇന്ത്യയെ ആഗോള മാരിടൈം ശക്തിയാകാൻ ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ്ദീപാവലി വില്‍പ്പന 6.05 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

മാരുതിയുടെ ചെറു ഇലക്ട്രിക് കാർ ഉടൻ

പ്പാന്‍ മൊബിലിറ്റി ഷോയ്ക്ക് മുന്നോടിയായി വൈദ്യുത കാർ വിഷന്‍ ഇ സ്‌കൈ ഇലക്ട്രിക് കാറിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് സുസുക്കി. ഒക്ടോബര്‍ 29 മുതല്‍ ആരംഭിക്കുന്ന ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ സുസുക്കി പുറത്തുവിടും. ടോള്‍ ബോയ്, ബോക്‌സി ഡിസൈനിലെത്തുന്ന സുസുക്കി വിഷന്‍ ഇ-സ്‌കൈ ഇലക്ട്രിക് കാറിന് വാഗണ്‍ ആറുമായാണ് സാമ്യത ഏറെയുള്ളത്. മാരുതി സുസുക്കിയില്‍ നിന്നും ബജറ്റ് ഇവി കാറുകള്‍ ഇന്ത്യയില്‍ പ്രതീക്ഷിച്ചിരിക്കുന്നതിനാല്‍ തന്നെ അടുത്തത് വാഗണ്‍ ആര്‍ ഇവിയാണോ എന്നതും ചര്‍ച്ചയാവുന്നുണ്ട്.

ജപ്പാനില്‍ സുസുക്കി വില്‍ക്കുന്ന പെട്രോള്‍ വാഗണ്‍ ആറിനോട് സമാനമായ രൂപമാണ് സുസുക്കി വിഷന്‍ ഇ-സ്‌കൈ കണ്‍സെപ്റ്റിനുള്ളത്. എങ്കിലും പിക്സ്റ്റല്‍ സ്റ്റൈല്‍ ലൈറ്റുകളും C രൂപത്തിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും ക്ലോസ്ഡ് ഓഫ് ഗ്രില്ലും വിഷന്‍ ഇ-സ്‌കൈക്കുണ്ട്. ബംപറിന് പരന്ന രൂപമാണ്. ആകര്‍ഷകമായ നിറങ്ങളിലും ഈ ഇവി എത്തുമെന്ന സൂചനകളും സുസുക്കി പുറത്തുവിട്ട ചിത്രങ്ങള്‍ നല്‍കുന്നുണ്ട്.

വശങ്ങളിലേക്കുവന്നാല്‍ ഡോറിലേക്ക് ചരിഞ്ഞിറങ്ങുന്ന വീല്‍ ആര്‍ക്കുകളും പുതിയ വീലുകളും ബ്ലാക്ക്ഡ് ഔട്ട് എ, ബി പില്ലറുകളും കാണാനാവും. പെട്രോള്‍ വാഗണ്‍ ആറിന് ഫ്‌ളാറ്റ് റൂഫാണെങ്കില്‍ സ്വിഫ്റ്റിലും മറ്റും കണ്ടുവരുന്ന വശങ്ങളില്‍ വളഞ്ഞിറങ്ങുന്ന റൂഫ് ഡിസൈനാണ് വിഷന്‍ ഇ- സ്‌കൈക്കുള്ളത്. ഇത് സ്‌പോര്‍ട്ടി ലുക്ക് വാഹനത്തിന് നല്‍കുന്നുണ്ട്. പിന്നില്‍ C രൂപത്തിലുള്ള ടെയില്‍ ലൈറ്റുകലും ഫ്‌ളാറ്റ് ബംപരും വലിയ വിന്‍ഡ്‌സ്‌ക്രീനും സ്‌പോയിലര്‍ മൗണ്ടഡ് സ്‌റ്റോപ്പ് ലാംപുകളും നല്‍കിയിരിക്കുന്നു.

3,395എംഎം നീളവും 1,475എംഎം വീതിയും 1,625 എംഎം ഉയരവുമുള്ള വാഹനമാണ് വിഷന്‍ ഇ-സ്‌കൈ. ഈ അളവുകളും ജപ്പാനിലെ വാഗണ്‍ ആറുമായി ചേര്‍ന്നു പോവുന്നതാണ്. അതേസമയം പുതിയ വാഹനത്തിന്റെ വീല്‍ബേസ് എത്രയാവുമെന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും വാഗണ്‍ ആറിന്റെ 2,450എംഎമ്മിനോട് സമാനമായിരിക്കും വീല്‍ബേസ് എന്ന് ന്യായമായും പ്രതീക്ഷിക്കാം.
വലിയ ടച്ച്‌സ്‌ക്രീനും ഇന്‍ഫോടെയിൻമെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും പ്രതീക്ഷിക്കാം. ഏതാണ്ട് 12 ഇഞ്ചിനോട് അടുത്ത വലിപ്പമുള്ളവയായിരിക്കും ഇവയെല്ലാം.

ഡാഷ്‌ബോര്‍ഡിലും ഡോറിലുമെല്ലാം ആംബിയന്റ് ലൈറ്റിങും കാണാനാവും. മുന്നിലെ സീറ്റുകള്‍ക്കിടയില്‍ ഫ്‌ളോട്ടിങ് കണ്‍സോളും വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിങ് പാഡും നല്‍കിയിട്ടുണ്ട്. മള്‍ട്ടികളേഡ് തീമിലാണ് കാബിന്‍ ഒരുക്കിയിട്ടുള്ളത്. 3 സ്‌പോക്ക് സ്റ്രീറിങ് വീല്‍, ട്രേ സ്‌റ്റൈല്‍ ഡാഷ് ബോര്‍ഡ് എന്നിവയാണ് ഇന്റീരിയറിലെ മറ്റു ശ്രദ്ധാകേന്ദ്രങ്ങള്‍.

ബാറ്ററി വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും 270 കിലോമീറ്റര്‍ റേഞ്ച് പ്രതീക്ഷിക്കാം. സിറ്റി ഡ്രൈവിന് യോജിച്ച ബജറ്റ് ഇവിയായിട്ടായിരിക്കും ഇന്ത്യയിലെത്തുകയാണെങ്കില്‍ വിഷന്‍ ഇ-സ്‌കൈ വരിക. അങ്ങനെയെങ്കില്‍ മാരുതി സുസുക്കിക്ക് 4 മീറ്ററില്‍ താഴെ വലിപ്പമുള്ള മറ്റൊരു ഇവി മോഡല്‍ കൂടി ഇന്ത്യയില്‍ ലഭിക്കുകയും ചെയ്യും. 2026 സാമ്പത്തിക വര്‍ഷത്തിലായിരിക്കും ഈ മോഡലിന്റെ പ്രൊഡക്ഷന്‍ മോഡല്‍ പുറത്തിറങ്ങുക.

ഇന്ത്യന്‍ വിപണിയില്‍ എത്തിയാല്‍ തിയാഗോ ഇവി, എംജി കോമറ്റ് ഇവി എന്നിവക്കെല്ലാം ഒത്ത എതിരാളിയായിരിക്കും വിഷന്‍ ഇ-സ്‌കൈ ബിഇവി.

X
Top