Alt Image
സീഷെൽസിന് 1457 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യനെറ്റ്‌വർക്ക് റെഡിനസ് സൂചികയിൽ താരമായി ഇന്ത്യ; നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 45-ാം റാങ്കിൽഇന്ത്യയും ഗ്രീസും പ്രതിരോധ വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുന്നുഇന്ത്യൻ മത്സ്യബന്ധന മേഖലയിൽ വൻ കുതിപ്പ്ഗൾഫ്, ആഫ്രിക്കൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യ

മാരുതിയുടെ റെയില്‍ ഡെസ്പാച്ച് എക്കാലത്തെയും ഉയര്‍ന്ന നിലയില്‍

2025ല്‍ റെയില്‍വേ വഴി 5.85 ലക്ഷം വാഹനങ്ങള്‍ കയറ്റി അയച്ച് മാരുതി സുസുക്കി ഇന്ത്യ റെക്കോര്‍ഡിട്ടു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 18% വര്‍ധനവാണിത്. വാഹന ലോജിസ്റ്റിക്‌സില്‍ റെയില്‍വേയുടെ പങ്കാളിത്തം കുത്തനെ ഉയര്‍ന്നതായി കമ്പനി പറഞ്ഞു, 2016 ല്‍ 5.1% ആയിരുന്നത് 2025 ല്‍ ഏകദേശം 26% ആയി ഉയര്‍ന്നു. ഇത് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുകയും, റോഡ് ഗതാഗതക്കുരുക്ക് ലഘൂകരിക്കുകയും ചെയ്തു. രാജ്യത്തിന്റെ എണ്ണ ഇറക്കുമതിയുടെ ഭാരം അതുവഴി കുറയുന്നു.

ഈ വര്‍ഷത്തില്‍ കൈവരിക്കാനായ രണ്ട് സുപ്രധാന നേട്ടങ്ങള്‍ വാഹന നിര്‍മ്മാതാക്കള്‍ എടുത്തുകാണിച്ചു. മനേസറിലുള്ള രാജ്യത്തെ ഏറ്റവും വലിയ ഇന്‍-പ്ലാന്റ് റെയില്‍വേ സൈഡിംഗിന്റെ ഉദ്ഘാടനമാണ് ഒന്ന്.

ചെനാബ് നദിക്ക് കുറുകെയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം വഴി കശ്മീര്‍ താഴ്വരയിലേക്ക് വാഹനങ്ങള്‍ ആദ്യമായി അയച്ചതാണ് രണ്ടാമത്. ഈ സംരംഭങ്ങള്‍ മാരുതിയുടെ ലോജിസ്റ്റിക് വ്യാപ്തി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ആധുനിക അടിസ്ഥാന സൗകര്യങ്ങളെ ഓട്ടോമോട്ടീവ് വിതരണ ശൃംഖലകളിലേക്ക് സംയോജിപ്പിക്കുകയും ചെയ്യുന്നതിന് ഉദാഹരണമാണ്.

പ്രവര്‍ത്തന കാര്യക്ഷമതയ്ക്കപ്പുറം, റെയില്‍ ഗതാഗതത്തിന്റെ വര്‍ദ്ധിച്ച ഉപയോഗം ഗണ്യമായ പാരിസ്ഥിതിക നേട്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. 2025 ല്‍ മാത്രം, മാരുതി സുസുക്കിയുടെ റെയില്‍ ഡെസ്പാച്ചുകള്‍ ഏകദേശം 88,000 മെട്രിക് ടണ്‍ CO2 ഉദ്വമനം ഒഴിവാക്കാന്‍ സഹായിക്കുകയും 68 ദശലക്ഷം ലിറ്ററിലധികം ഇന്ധനം ലാഭിക്കുകയും ചെയ്തു.

2031 സാമ്പത്തിക വര്‍ഷത്തോടെ റെയില്‍ അധിഷ്ഠിത ഡെസ്പാച്ചുകളുടെ വിഹിതം 35% ആയി ഉയര്‍ത്തുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഇത് 2070 ലെ ഇന്ത്യയുടെ നെറ്റ്-സീറോ ലക്ഷ്യവുമായി പൊരുത്തപ്പെടുന്നു.

2014-15 സാമ്പത്തിക വര്‍ഷം മുതല്‍, കമ്പനി 22 സ്ഥലങ്ങളില്‍ നിന്ന് 28 ലക്ഷത്തിലധികം വാഹനങ്ങള്‍ ഇന്ത്യയിലുടനീളമുള്ള 600-ലധികം നഗരങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്.

X
Top