കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഈ വര്‍ഷം തീരും മുമ്പ് മാരുതിയുടെ എല്ലാ മോഡലിലും ആറ് എയര്‍ബാഗ് നൽകും

ന്ത്യയിലെ വാഹനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ കാറുകളിലും ആറ് എയർബാഗ് എന്ന ആശയം കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ചത്.

എസ്യുവി മോഡലുകളിലാണ് ആദ്യം ഇത് നിർബന്ധമാക്കിയിരുന്നതെങ്കിലും പിന്നീട് ചെറുകാറുകളിലും പരമാവധി സുരക്ഷ സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്ന് നിർദേശിക്കുകയായിരുന്നു.

ഇത് പൂർണമായും നടപ്പാക്കാനൊരുങ്ങുകയായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുക്കി.

മാരുതി സുസുക്കിയുടെ വാഹന നിരയിലെ എല്ലാ മോഡലുകളിലും ആറ് എയർബാഗ് ഉറപ്പാക്കുമെന്നാണ് കമ്പനി ചെയർമാൻ ആർ.സി.ഭാർഗവ അറിയിച്ചിരിക്കുന്നത്. മാരുതിയുടെ വാഹന ശ്രേണിയിലെ പല മോഡലുകളുടെയും ഉയർന്ന വേരിയന്റില്‍ ഇതിനോടകം തന്നെ ആറ് എയർബാഗ് കമ്പനി ഉറപ്പാക്കിയിട്ടുണ്ട്.

എന്നാല്‍, എൻട്രി ലെവല്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ മോഡലുകളിലും ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് ആറ് എയർബാഗ് അടിസ്ഥാന ഫീച്ചറായി നല്‍കാനാണ് ലക്ഷ്യമിടുന്നത്.

ഇതിനോടകം തന്നെ മാരുതിയുടെ ഏതാനും വാഹനങ്ങളില്‍ ആറ് എയർബാഗ് നല്‍കിയിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ ഇക്കോ, വാഗണ്‍ആർ, ആള്‍ട്ടോ കെ10, ബ്രെസ, സെലേറിയോ തുടങ്ങിയ മോഡലുകളില്‍ ആറ് എയർബാഗ് അടിസ്ഥാന ഫീച്ചറാണ്.

അതേസമയം, ആറ് മോഡലുകളില്‍ കൂടി ഇത് ഉള്‍പ്പെടുത്താനുണ്ടെന്നാണ് വിവരം. ബലെനോ, ഫ്രോങ്സ്, ഇഗ്നിസ്, എർട്ടിഗ, എക്സ്‌എല്‍6, എസ്-പ്രെസോ തുടങ്ങിയ മോഡലുകളാണ് ആറ് എയർബാഗ് സ്റ്റാന്റേഡ് ഫീച്ചറാകാനുള്ളത്.

മാരുതി സുസുക്കി ഫ്രോങ്സ്, ബലെനോ തുടങ്ങിയ മോഡലുകളുടെ ഉയർന്ന വേരിയന്റില്‍ ആറ് എയർബാഗ് നല്‍കുന്നുണ്ട്. എന്നാല്‍, ആറ് എയർബാഗ് നല്‍കുന്നതോടെ വാഹനങ്ങളുടെ പ്രാരംഭ വിലയില്‍ വർധനവുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.

ആറ് എയർബാഗ് നല്‍കിയതിനെ തുടർന്ന് ഏറ്റവുമധികം വില വർധനവുണ്ടായത് സെലേറിയോയിലാണ്. 32,500 രൂപയാണ് സെലേറിയോയുടെ വില ഉയർന്നത്.

വാഹനങ്ങളില്‍ ഉയർന്ന സുരക്ഷ ഉറപ്പാക്കുകയെന്നത് മാരുതി സുസുക്കി ഗൗരവമായി പരിഗണിച്ച്‌ തുടങ്ങിയെന്നാണ് ഈ നീക്കങ്ങള്‍ നല്‍കുന്ന സൂചന.

മാരുതിയുടെ വാഹന നിരയില്‍ ഏറ്റവുമൊടുവില്‍ എത്തിയ പുതിയ ഡിസയറില്‍ കാര്യക്ഷമമായ സുരക്ഷ സംവിധാനങ്ങള്‍ നല്‍കിയിരുന്നു. ഗ്ലോബല്‍ എൻക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാർ സുരക്ഷയും ഈ വാഹനത്തിന് ലഭിച്ചിരുന്നു.

മാരുതിയുടെ വാഹന നിരയില്‍ ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാർ റേറ്റിങ് ലഭിക്കുന്ന ആദ്യ വാഹനമാണ് ഡിസയർ.

X
Top