ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾകേരളത്തിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷം കോടിപ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; കേന്ദ്രബജറ്റിൽ ആശ്വാസ തീരുമാനം പ്രതീക്ഷിച്ച് ബിസിനസ് ലോകംസംസ്ഥാനത്ത് മൂലധന നിക്ഷേപം കുറയുന്നുനികുതി കുറച്ച് ഉപഭോഗം ഉയർത്താൻ കേന്ദ്ര ധനമന്ത്രി

മാരുതിയുടെ വിപണി മൂല്യം നാലു ലക്ഷം കോടി രൂപ കടന്നു

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ ഓഹരികൾ ബുധനാഴ്ച റെക്കോർഡ് ഉയരത്തിലെത്തി. ഇതേതുട‍ർന്ന് കമ്പനിയുടെ വിപണി മൂല്യം നാലു ലക്ഷം കോടി രൂപ കടന്നു.

12,724 രൂപ എന്ന ലെവൽ വരെ ഉയർന്ന ഓഹരി വില ഇപ്പോൾ 12,560 രൂപയാണ്. മാർച്ച് മാസത്തിൽ ഇതുവരെ മാരുതിയുടെ ഓഹരി വിലയിൽ 12 ശതമാനം വർധനയാണുണ്ടായത്. ജനുവരി-മാർച്ച് കാലയളവിൽ, സ്റ്റോക്ക് 23 ശതമാനത്തോള ഉയർന്നു.

2020 ഏപ്രിൽ-ജൂൺ കാലയളവിനുശേഷം ഓഹരിയുടെ മികച്ച മുന്നേറ്റമാണിത്. കഴിഞ്ഞ പാദത്തിൽ ഓഹരി 36 ശതമാനം നേട്ടമാണുണ്ടാക്കിയത്.

നാഴികക്കല്ല് പിന്നിട്ടത് 13 കമ്പനികൾ
നിലവിൽ നാലു ലക്ഷം കോടി രൂപയിൽ കൂടുതൽ വിപണി മൂല്യമുള്ള 13 കമ്പനികളുടെ ഓഹരികളാണ് രാജ്യത്തുള്ളത്.

ഇതിൽ റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇൻഫോസിസ്, എൽഐസി, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, എൽ ആൻഡ് ടി, ബജാജ് ഫിനാൻസ്, എച്ച്സിഎൽ ടെക്നോളജീസ് എന്നീ കമ്പനികളുണ്ട്.

X
Top