ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

മാറ്റമില്ലാതെ വിപണി

മുംബൈ: വെള്ളിയാഴ്ച തുടക്കത്തില്‍ വിപണി മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 23.01 പോയിന്റ് അഥവാ 0.04 ശതമാനം മാത്രം താഴ്ന്ന് 59609.34 ലെവലിലും നിഫ്റ്റി 17.10 പോയിന്റ് അഥവാ 0.10 ശതമാനം താഴ്ന്ന് 17607.40 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1303 ഓഹരികള്‍ മുന്നേറുമ്പോള്‍ 1448 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

101 ഓഹരി വിലകളില്‍ മാറ്റമില്ല. മേഖലകളില്‍ വാഹനം,ലോഹം, റിയാലിറ്റി എന്നിവ യഥാക്രമം 0.65 ശതമാനവും 1.21 ശതമാനവും 1.87 ശതമാനവും തകര്‍ച്ച നേരിട്ടു. ഐടി നേരിയ തോതില്‍ വീണ്ടെടുപ്പ് നടത്തിയപ്പോള്‍ ഹെല്‍ത്ത് കെയര്‍, ബാങ്ക് മാറ്റമില്ലാതെ തുടരുകയാണ്.

ഡിവിസ് ലാബ്,ഹീറോ മോട്ടോകോര്‍പ്,അപ്പോളോ ഹോസ്പിറ്റല്‍സ്,ബിപിസിഎല്‍,കോടക് ബാങ്ക്,സിപ്ല,ബ്രിട്ടാനിയ,വിപ്രോ,നെസ്ലെ,ഏഷ്യന്‍പെയിന്റ്‌സ് എന്നിവയാണ് മുന്നേറുന്നത്.ടെക്ക് മഹീന്ദ്ര,ടാറ്റ സ്റ്റീല്‍,ഹിന്‍ഡാല്‍കോ,ടാറ്റ മോട്ടോഴ്‌സ്,അദാനി എന്റര്‍പ്രൈസസ്,ജെഎസ്ഡബ്ല്യു സ്റ്റീല്‍,എച്ച്ഡിഎഫ്‌സി ലൈഫ്, മാരുതി,ഗ്രാസിം,ബജാജ് ഫിന്‍സര്‍വ് നഷ്ടത്തില്‍.ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ അരശതമാനത്തോളം താഴ്ച വരിച്ചു.

X
Top