കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

വിപണി നേട്ടത്തില്‍; നിഫ്റ്റി 19480 ന് മീതെ, 146.05 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ്

മുംബൈ: ബുധനാഴ്ചയും വിപണി നേട്ടം തുടര്‍ന്നു. സെന്‍സെക്‌സ് 146.05 പോയിന്റ് അഥവാ 0.22 ശതമാനം ഉയര്‍ന്ന് 65763.89 ലെവലിലും നിഫ്റ്റി50 43.10 പോയിന്റ് അഥവാ 0.22 ശതമാനം ഉയര്‍ന്ന് 19482.50 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1894 ഓഹരികള്‍ മുന്നേറുമ്പോള്‍ 963 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

125 ഓഹരി വിലകളില്‍ മാറ്റമില്ല. ഒഎന്ജിസി, കോള് ഇന്ത്യ, റിലയന്‌സ് ഇന്ഡസ്ട്രീസ്, ടൈറ്റന് കമ്പനി, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് നിഫ്റ്റിയില് ഏറ്റവും കൂടുതല് നേട്ടമുണ്ടാക്കിയ ഓഹരികള്. ഇന്ഡസ്ഇന്ഡ് ബാങ്ക്, അള്ട്രാടെക് സിമന്റ്, ഹീറോ മോട്ടോകോര്പ്പ്, മഹീന്ദ്ര ആന്ഡ് മഹീന്ദ്ര, ഇന്‌ഫോസിസ് തുടങ്ങിയ ഓഹരികള് നഷ്ടത്തിലായി.

മേഖലാതലത്തില്‍ വിവരസാങ്കേതിക സൂചിക 0.3 ശതമാനവും റിയല്‍റ്റി സൂചിക 0.8 ശതമാനവും ഇടിഞ്ഞപ്പോള്‍ എണ്ണ, വാതക സൂചിക ഏകദേശം ഒരു ശതമാനവും മൂലധന ചരക്ക്, ഊര്‍ജ്ജ സൂചികകള്‍ 0.4 ശതമാനം വീതവും ഉയര്‍ന്നു.ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.2 ശതമാനവും സ്‌മോള്‍കാപ്പ് സൂചിക 0.5 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.

X
Top