ഡിസംബര്‍ വരെ 21,253 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതിതൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമതെന്ന് കേന്ദ്ര റിപ്പോർട്ട്ഇന്ത്യ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന നാലാമത്തെ ഉത്പന്നമായി സ്മാർട്ട് ഫോൺകേന്ദ്ര സര്‍ക്കാരിന് ആര്‍ബിഐയുടെ ലാഭവീതം 2.11 ലക്ഷം കോടിഎണ്ണവിലയിൽ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് പാതിയാക്കി കുറച്ച് റഷ്യ

വിപണി ദിവസത്തെ താഴ്ചയില്‍; നിഫ്റ്റി 19400 ന് താഴെ, 270 പോയിന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ്

മുംബൈ: വിപണി, വ്യാഴാഴ്ച തുടക്കത്തില്‍ നഷ്ടത്തിലായി. സെന്‍സെക്‌സ് 257.42 പോയിന്റ് അഥവാ 0.39 ശതമാനം താഴ്ന്ന് 65282 ലെവലിലും നിഫ്റ്റി 80.50 പോയിന്റ് അഥവാ 0.41 ശതമാനം താഴ്ന്ന് 19384.50 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1832 ഓഹരികള്‍ മുന്നേറുമ്പോള്‍ 987 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

112 ഓഹരി വിലകളില്‍ മാറ്റമില്ല. അദാനി പോര്‍ട്ട്‌സ്,ടൈറ്റന്‍ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം കുറിക്കുന്നത്. പവര്‍ഗ്രിഡ്,എല്‍ടിഐ മൈന്‍ഡ്ട്രീ,ഐടിസി ആക്‌സിസ് ബാങ്ക്, അദാനി എന്റര്‍പ്രൈസസ്,ഡോ.റെഡ്ഡീസ്,എസ്ബിഐ,ടാറ്റ സ്റ്റീല്‍,ബജാജ് ഫിന്‍സര്‍വ,മാരുതി സുസുക്കി എന്നിവ കനത്ത ഇടിവ് നേരിട്ടു.

മേഖലകളില്‍ എഫ്എംസിജി,ഐടി എന്നിവ അരശതമാനം ഇടിവ് നേരിടുമ്പോള്‍ പൊതുമേഖല ബാങ്ക് 1 ശതമാനം ഉയരുന്നു.ബിഎസ്്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ അരശതമാനം കരുത്താര്‍ജ്ജിച്ചുണ്ട്.

X
Top