ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വിപണിയില്‍ നേരിയ ഇടിവ്

മുംബൈ: ചൊവ്വാഴ്ച തുടക്കത്തില്‍ വിപണി നേരിയ ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 47.47 പോയിന്റ് അഥവാ 0.08 ശതമാനം താഴ്ന്ന് 62740 ലെവലിലും നിഫ്റ്റി 9.5 പോയിന്റ് അഥവാ 0.05 ശതമാനം താഴ്ന്ന് 18584.30 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1861 ഓഹരികള്‍ മുന്നേറുമ്പോള്‍ 1062 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

114 ഓഹരി വിലകളില്‍ മാറ്റമില്ല. അള്‍ട്രാടെക്ക് സിമന്റ്,ടൈറ്റന്‍,കോടക് മഹീന്ദ്ര,ഏഷ്യന്‍ പെയിന്റ്‌സ്,മാരുതി സുസുക്കി എന്നിവയാണ് മികച്ച നേട്ടത്തിലുള്ള ഓഹരികള്‍. ടെക് മഹീന്ദ്ര,ഇന്‍ഫോസിസ്,എച്ച്‌സിഎല്‍ടെക്ക്, ടിസിഎസ്, വിപ്രോ എന്നിവ ഇടിവ് നേരിട്ടു.

മേഖലകളില്‍ വിവരസാങ്കേതിക വിദ്യ 1 ശതമാനം താഴ്ച വരിച്ചപ്പോള്‍ വാഹനം അര ശതമാനം മുന്നേറി. മിഡ്ക്യാപ് മാറ്റമില്ലാതെ തുടരുകയാണ്. സ്‌മോള്‍ക്യാപ് 0.23 ശതമാനം കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

യുഎസ് വിപണിയുടെ ബലഹീനതയും രണ്ടാം ദിവസവും തുടര്‍ന്ന എഫ്‌ഐഐ (വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍) വില്‍പനയുമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിക്കുന്നത്, മേഹ്ത ഇക്വിറ്റീസ്, സീനിയര്‍ വൈസ് പ്രസിഡന്റ് (റിസര്‍ച്ച്) പ്രശാന്ത് തപ്‌സെ നിരീക്ഷിക്കുന്നു.

ഫെഡ് റിസര്‍വ്, ആര്‍ബിഐ തീരുമാനങ്ങള്‍ ഇനി വിപണിയെ സ്വാധീനിക്കും.

X
Top