കണക്കില്ലാതെ കേന്ദ്രസർക്കാർ ചെലവഴിച്ചത് 54,282 കോടി രൂപയെന്ന് സിഎജി റിപ്പോർട്ട്‘വിബി ജി റാംജി’ പദ്ധതി ഉടൻ നടപ്പാക്കാൻ നീക്കംപശ്ചിമേഷ്യൻ സംഘർഷം: ലോകത്തെ കപ്പൽ കമ്പനികളുടെ കണ്ണ് കേരളത്തിലേക്ക്ദക്ഷിണ കൊറിയയുമായി കൈകോര്‍ത്ത് ഇന്ത്യഅടിസ്ഥാന സൗകര്യ മേഖലകളുടെ ഉൽപ്പാദനത്തിൽ 0.4% ഇടിവ്

വിപണി നേട്ടത്തില്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച നേട്ടത്തില്‍ തുടങ്ങി. സെന്‍സെക്‌സ് 139.80 പോയിന്റ് അഥവാ 0.23 ശതമാനം ഉയര്‍ന്ന് 59707.60 ലെവലിലും നിഫ്റ്റി 50 28 പോയിന്റ് അഥവാ 0.16 ശതമാനം ഉയര്‍ന്ന് 17646.80 ലെവലിലും വ്യാപാരം തുടരുന്നു. 1741 ഓഹരികള്‍ മുന്നേറുമ്പോള്‍ 1085 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.

101 ഓഹരി വിലകളില്‍ മാറ്റമില്ല. അദാനി പോര്‍ട്ട്‌സ്,ലാര്‍സണ്‍ ആന്റ് ടൗബ്രോ, ടൈറ്റന്‍,പവര്‍ഗ്രിഡ്,അദാനി എന്റര്‍പ്രൈസസ് എന്നിവ മുന്നേറുമ്പോള്‍ ഡിവിസ് ലാബ്‌സ്,അപ്പോളോ ഹോസ്പിറ്റല്‍സ്,ഐഷര്‍ മോട്ടോഴ്‌സ്,ഡോ.റെഡ്ഡി ലാബ്‌സ്,നെസ്ലെ എന്നിവയാണ് കനത്ത നഷ്ടം നേരിടുന്നത്.

മേഖലകളില്‍ ഊര്‍ജ്ജം, കാപിറ്റല്‍ഗുഡ്‌സ് 0.5 ശതമാനം ഉയര്‍ന്നു. റിയാലിറ്റി, ഫാര്‍മ 0.5-1 ശതമാനം ഇടിവ് നേരിടുന്നു. ബിഎസ്ഇ മിഡ്ക്യാപും സ്‌മോള്‍ക്യാപും മാറ്റമില്ലാതെ തുടരുകയാണ്.

ശക്തമായ പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് ട്രിഗറുകളുടെ അഭാവത്തില്‍, നിലവിലെ ഏകീകരണ ഘട്ടം തുടരുമെന്ന് വി കെ വിജയകുമാര്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വിലയിരുത്തി. ചില മേഖലകളില്‍ പ്രവണതകള്‍ ദൃശ്യമാണ്. ഉദാഹരണത്തിന് ഐടി ദുര്‍ബലമായി തുടരുമ്പോള്‍കോവിഡ് വ്യാപിച്ചത് ഫാര്‍മയ്ക്ക് ഗുണം ചെയ്തു.

മാത്രമല്ല. നവ ഡിജിറ്റല്‍ ഉപഭോക്തൃ ഓഹരികള്‍ കരുത്ത് കാണിക്കുന്നു. ഇത്തരം ഓഹരികളില്‍ നിക്ഷേപ സ്ഥാപനങ്ങള്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നുണ്ട്.

X
Top