
മുംബൈ: മൂന്ന് ദിവസത്തെ നേട്ടത്തിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണി വ്യാഴാഴ്ച നഷ്ടത്തിലായി. സെന്‍സെക്‌സ് 306 പോയിന്റ് താഴ്ന്ന് 62921.58 ലെവലിലും നിഫ്റ്റി 72 പോയിന്റ് താഴ്ന്ന് 18683.90 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1533 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1754 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.
116 ഓഹരിവിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഹീറോ മോട്ടോകോര്‍പ്പ്, വിപ്രോ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട ഓഹരികള്‍. അപ്പോളോ ഹോസ്പിറ്റല്‍സ്, ദിവിസ് ലബോറട്ടറീസ്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, സിപ്ല, ബിപിസിഎല്‍ എന്നിവ മികച്ച നേട്ടമുണ്ടാക്കി.
മേഖലകളില്‍ ബാങ്കിംഗ്,റിയല്‍റ്റി സൂചികകള്‍ ഒരു ശതമാനം വീതവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൂചിക 0.5 ശതമാനവും ഇടിഞ്ഞപ്പോള്‍ ഫാര്‍മ സൂചിക 1.4 ശതമാനവും എഫ്എംസിജി സൂചിക 0.5 ശതമാനവും ഉയര്‍ന്നു. ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചിക 0.12 ശതമാനവും മിഡ്ക്യാപ് സൂചിക 0.30 ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.






