
മുംബൈ: ഡിസംബര്‍ 9 ന് അവസാനിച്ച ആഴ്ചയില്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ നഷ്ടത്തിലായി. സെന്‍സെക്‌സ് 686.83 പോയിന്റ് അഥവാ 1.09 ശതമാനം താഴ്ന്ന് 62,181.67 ലെവലിലും നിഫ്റ്റി50 112.75 പോയിന്റ് അഥവാ 1.06 ശതമാനം താഴ്ന്ന് 18,496.6 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ രണ്ടാഴ്ച തുടര്‍ന്ന പ്രതിവാര നേട്ടത്തിന് അറുതിയായി.
എല്‍ടിഐമൈന്‍ഡ്ട്രീ, എച്ച്‌സിഎല്‍ ടെക്നോളജീസ്, ടെക് മഹീന്ദ്ര, സൊമാറ്റോ, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ടാറ്റ മോട്ടോഴ്സ് എന്നിവയുടെ തകര്‍ച്ച, ബിഎസ്ഇ ലാര്‍ജ് ക്യാപ് സൂചികയെ ഒരു ശതമാനത്തോളം താഴ്ത്തി. അതേസമയം ബാങ്ക് ഓഫ് ബറോഡ, സീമെന്‍സ്, ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ എന്നിവ 4-10 ശതമാനം ഉയര്‍ന്നിട്ടുണ്ട്.ഈസി ട്രിപ്പ് പ്ലാനേഴ്സ്, യൂണിചെം ലബോറട്ടറീസ്, ലിഖിത ഇന്‍ഫ്രാസ്ട്രക്ചര്‍, വക്രംഗീ, റെയില്‍ വികാസ് നിഗം, ആക്സെല്യ കേള്‍ സൊല്യൂഷന്‍സ്, അജ്‌മേര റിയല്‍റ്റി ആന്‍ഡ് ഇന്‍ഫ്രാ ഇന്ത്യ, ജിഇ പവര്‍ ഇന്ത്യ, ഫെയ്സ് ത്രീ, സെറിബ്ര ടെക്നോട്ട് ഗ്രൂപ്പ് തുടങ്ങിയ ഓഹരികള്‍ താഴ്ച വരിച്ചതോടെ ബിഎസ്ഇ സ്മോള്‍ ക്യാപ് ഇന്‍ഡക്സിനും ഒരു ശതമാനം നഷ്ടം നേരിട്ടു.
അതേസമയം വിംത ലാബ്‌സ്, ഗ്രീന്‍പാനല്‍ ഇന്‍ഡസ്ട്രീസ്, ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണ്‍, ഇന്റലക്റ്റ് ഡിസൈന്‍ അരീന. എന്നിരുന്നാലും, ഒപ്റ്റിമസ് ഇന്‍ഫ്രാകോം, പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്ക്, എസ്ഇപിസി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍എസിഎല്‍ ഗിയര്‍ടെക്, ട്രൂക്യാപ് ഫിനാന്‍സ്, കാമധേനു എന്നിവ 20-46 ശതമാനം നേട്ടമുണ്ടാക്കി.ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.86 ശതമാനം ഇടിവാണ് നേരിട്ടത്. പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, എംഫാസിസ്, എല്‍ ആന്‍ഡ് ടി ടെക്നോളജി സര്‍വീസസ്, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, ഒബ്റോയ് റിയല്‍റ്റി, ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്റ്റ്വെയര്‍ എന്നിവ നഷ്ടത്തിലായപ്പോള്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഗോദ്റെജ് ഇന്‍ഡസ്ട്രീസ്, കമ്മിന്‍സ് ഇന്ത്യ, രാംകോ സിമന്റ്സ്, എയു സ്മാള്‍ എന്നിവ ഉയര്‍ച്ച കൈവരിച്ചു.
വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്ഐഐ) 4,305.97 കോടി രൂപയുടെ ഇക്വിറ്റികള്‍ വില്‍പന നടത്തി. ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡിഐഐകള്‍) 3,712.08 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
മേഖലകളില്‍, നിഫ്റ്റി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസ് സൂചിക 6 ശതമാനവും നിഫ്റ്റി റിയല്‍റ്റി സൂചിക 3.4 ശതമാനവുംനിഫ്റ്റി എനര്‍ജി, ഫാര്‍മ, മീഡിയ സൂചികകള്‍ 2 ശതമാനം വീതവും ഇടിവ് നേരിട്ടപ്പോള്‍ പൊതുമേഖല ബാങ്ക് സൂചിക 4.7 ശതമാനവും നിഫ്റ്റി എഫ്എംസിജി സൂചിക 2.2 ശതമാനവും ഉയര്‍ച്ച കൈവരിക്കുകയും ചെയ്തു.
96 പൈസ കുറഞ്ഞ് 82.27 നിരക്കിലാണ് രൂപ ക്ലോസ് ചെയ്തത്.






