ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വിപണി നേരിയ തോതില്‍ ഉയര്‍ന്നു

മുംബൈ: ബുധനാഴ്ച തുടക്കത്തില്‍ വിപണി നേരിയ നേട്ടം കൈവരിച്ചു. സെന്‍സെക്‌സ് 59.10 പോയിന്റ് അഥവാ 0.09 ശതമാനം ഉയര്‍ന്ന് 63443.68 ലെവലിലും നിഫ്റ്റി 14.90 പോയിന്റ് അഥവാ 0.08 ശതമാനം ഉയര്‍ന്ന് 18840.90 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1903 ഓഹരികള്‍ മുന്നേറുമ്പോള് 1175 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

148 ഓഹരി വിലകളില്‍ മാറ്റമില്ല. ബജാജ് ഫിന്‍സര്‍വ്, ടൈറ്റന്‍,ബജാജ് ഫിനാന്‍സ്,ലാര്‍സണ്‍,സണ്‍ ഫാര്‍മ എന്നിവയാണ് മികച്ച പ്രകടനം നടത്തുന്നത്. എന്‍ടിപിസി,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,ഐസിഐസിഐ ബാങ്ക്,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, റിലയന്‍സ് എന്നിവ നഷ്ടം നേരിട്ടു.

മേഖലകളില്‍ ബാങ്ക്,ഫിനാന്‍ഷ്യല്‍ സര്‍വീസസ്,എഫ്എംസിജി,മീഡിയ,ഓയില്‍ ആന്റ് ഗ്യാസ് എന്നിവ തിരിച്ചടി നേരിടുമ്പോള്‍ ഉപഭോക്തൃ ഉപകരങ്ങള്‍,ഹെല്‍ത്ത് കെയര്‍, പൊതുമേഖല ബാങ്ക്,ഫാര്‍മ എന്നിവയാണ് നേ്ട്ടത്തില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ അരശതമാനം വീതം ഉയര്‍ന്നിട്ടുണ്ട്.

X
Top