ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വിപണി തിരിച്ചുകയറുന്നു

മുംബൈ: നഷ്ടത്തിലായ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച തുടക്കത്തില്‍ തിരിച്ചുകയറി.സെന്‍സെക്‌സ് 109.62 പോയിന്റ് അഥവാ 0.18 ശതമാനം ഉയര്‍ന്ന് 61302.92 ലെവലിലും നിഫ്റ്റി50 36 പോയിന്റ് അഥവാ 0.20 ശതമാനം ഉയര്‍ന്ന് 18125.80 ലെവലിലുമാണ് വ്യാഴാഴ്ച, വ്യാപാരത്തിലുള്ളത്. ആറ് ദിവസത്തെ റാലിയ്ക്ക് ശേഷമായിരുന്നു ബുധനാഴ്ചയിലെ പതനം.

2023 ഓഹരികള്‍ മുന്നേറുമ്പോള്‍ 867 ഓഹരികള്‍ തിരിച്ചടി നേരിടുന്നു. 96 ഓഹരിവിലകളില്‍ മാറ്റമില്ല. ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍,ടൈറ്റന്‍ കമ്പനി,ഏഷ്യന്‍ പെയിന്റ്‌സ്,ടിസിഎസ് എന്നിവയാണ് മികച്ച നേട്ടം സൃഷ്ടിക്കുന്നവ.

പവര്‍ഗ്രിഡ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,ഐസിഐസിഐ ബാങ്ക്,മഹീന്ദ്രആന്റ്മഹീന്ദ്ര,ഐടിസി നഷ്ടം നേരിടുന്നു.എഫ്എംസിജി,സ്വകാര്യബാങ്ക്,റിയാലിറ്റി ഒഴികെയുള്ള മേഖലകള്‍ നേട്ടത്തിലാണ്. ലോഹം 1.04 ശതമാനവും സാമ്പത്തിക സേവനങ്ങള്‍ 0.80 ശതമാനവും ഉയര്‍ന്നു.

ബിഎസ്ഇ മിഡ്ക്യാപ് 0.56 ശതമാനവും 0.63 ശതമാനവുമാണ് നേട്ടമുണ്ടാക്കിയത്.

X
Top