വേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധനഇന്ത്യൻ കുടുംബങ്ങളിലുള്ളത് 460 ലക്ഷം കോടി രൂപയുടെ സ്വർണം

നഷ്ടം തുടരുന്നു, നിഫ്റ്റി 19350 ന് താഴെ

മുംബൈ: വെള്ളിയാഴ്ച തുടക്കത്തില്‍ വിപണി നഷ്ടത്തിലായി. സെന്‍സെക്‌സ് 192.21 പോയിന്റ് അഥവാ 0.29 ശതമാനം താഴ്ന്ന് 65060.13 ലെവലിലും നിഫ്റ്റി 62.60 പോയിന്റ് അഥവാ 0.32 ശതമാനം താഴ്ന്ന് 19324.10 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1593 ഓഹരികള്‍ മുന്നേറുമ്പോള്‍ 1206 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

121 ഓഹരി വിലകളില്‍ മാറ്റമില്ല. ബജാജ് ഫിന്‍സര്‍വ്,ബജാജ് ഫിനാന്‍സ്,റിലയന്‍സ്,ബിപിസിഎല്‍,എച്ച്ഡിഎഫ്‌സി ലൈഫ്,ടാറ്റ മോട്ടോഴ്‌സ്,അദാനി പോര്‍ട്ട്‌സ് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കുന്നത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,ലാര്‍സണ്‍ ആന്റ് ടൗബ്രോ,ഡോ.റെഡ്ഡീസ് ലാബ്‌സ്,അപ്പോളോ ഹോസ്പിറ്റല്‍സ്, ആക്‌സിസ് ബാങ്ക്,ഡിവിസ് ലാബ്‌സ്,എച്ച് യുഎല്‍,ഹിന്‍ഡാല്‍കോ എന്നിവ നഷ്ടത്തിലായി.

മേഖലകളില്‍ ഓയില്‍ ആന്റ് ഗ്യാസൊഴിച്ചുള്ളവ ഇടിവ് നേരിടുമ്പോള്‍ ബാങ്ക്,ഐടി,എഫ്എംസിജി,ഫാര്‍മ എന്നിവ അര ശതമാനം വീതം പൊഴിക്കുന്നു. ബിഎസ്ഇ മിഡക്യാപ് 0.44 ശതമാനവും സ്‌മോള്‍ക്യാപ് 0.15 ശതമാനവും ദുര്‍ബലമായി.

X
Top