ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വിപണി പുതിയ ഉയരങ്ങളില്‍; സെന്‍സെക്‌സ് 803 പോയിന്റ് ഉയര്‍ന്നു, നിഫ്റ്റി 19,200 ലെവലില്‍

മുംബൈ: പുതിയ ഉയരങ്ങള്‍ താണ്ടുകയാണ് ഇന്ത്യന്‍ ഓഹരി വിപണി. വാഹനം,ഐടി,ടെക്‌നോളജി ഓഹരിയുടെ പിന്‍ബലത്തില്‍ ജൂണ്‍ 30 ന് സൂചികകള്‍ പുതു ഉയരം തീര്‍ത്തു. സെന്‍സെക്‌സ് 83.014 പോയിന്റ് അഥവാ 1.26 ശതമാനം നേട്ടത്തില്‍ 64718.56 ലെവലിലും നിഫ്റ്റി 216.90 പോയിന്റ് അഥവാ 1
.14 ശതമാനം ഉയര്‍ന്ന് 19189 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

മികച്ച തുടക്കത്തിന് ശേഷം 19,200 മറികടന്ന നിഫ്റ്റി, പിന്നീട് ഇന്‍ട്രാഡേ നേട്ടത്തിനരികെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 64768.58 ലെവലിന്റെയും നിഫ്റ്റി 19201.70 ലെവലിന്റെയും റെക്കോര്‍ഡ് ഉയരമാണ് തീര്‍ത്തത്. ഇതോടെ ഇരു സൂചികകളുടേയും പ്രതിവാര നേട്ടം 3 ശതമാനമായി.

മേഖലകളെല്ലാം ഉയരുന്നതിനും വിപണി സാക്ഷിയായി. നിഫ്റ്റി 2.5 ശതമാനമുയര്‍ന്നപ്പോള്‍ പൊതുമേഖല ബാങ്ക്, വാഹനം, കാപിറ്റല്‍ ഗുഡ്‌സ് എന്നിവ 2 ശതമാനം വീതം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ അരശതമാനം വീതമാണുയര്‍ന്നത്.

X
Top