
മുംബൈ: പോസിറ്റീവ് ആഭ്യന്തര ഡാറ്റ, ആഗോള വിപണികളുടെ പിന്തുണ,ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ദ്ധന നിര്‍ത്തുമെന്ന പ്രതീക്ഷ എന്നീ ഘടകങ്ങളുടെ പിന്തുണയില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 418.45 പോയിന്റ് അഥവാ 0.67 ശതമാനം ഉയര്‍ന്ന് 63143.16 ലെവലിലും നിഫ്റ്റി 114.70 പോയിന്റ് അഥവാ 0.62 ശതമാനം ഉയര്‍ന്ന് 18716.20 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. യുഎസ് ഉപഭോക്തൃ പണപ്പെരുപ്പ ഡാറ്റ ചൊവ്വാഴ്ചയും ഫെഡ് റിസര്‍വിന്റെ നിരക്ക് തീരുമാനം ബുധനാഴ്ചയുമാണ് പുറത്തുവരുന്നത്.
സിപ്ല, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ടൈറ്റന്‍ കമ്പനി, ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, അദാനി എന്റര്‍പ്രൈസസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അദാനി പോര്‍ട്ട്‌സ് എന്നിവ നഷ്ടം നേരിട്ടു. മേഖലകളെല്ലാം ഉയര്‍ന്നപ്പോള്‍ റിയാലിറ്റി കരുത്തുകാട്ടി.
3 ശതമാനമാണ് നേട്ടം. എഫ്എംസിജി, ഫാര്‍മ, മെറ്റല്‍, പൊതുമേഖലാ ബാങ്ക് എന്നിവ ഒരു ശതമാനം വീതമാണ് ഉയര്‍ന്നത്. ബിഎസ്ഇ മിഡ്ക്യാപ് 1 ശതമാനവും സ്‌മോള്‍ക്യാപ് 0.8 ശതമാനവുമാണ് നേട്ടമുണ്ടാക്കി.






