യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

നേരിയ നഷ്ടം നേരിട്ട് വിപണി, നിഫ്റ്റി 19570 ലെവലില്‍

മുംബൈ: രണ്ട് ദിവസത്തെ നേട്ടത്തിന് ശേഷം വിപണി നേരിയ നഷ്ടം നേരിട്ടു. സെന്‍സെക്‌സ് 106.98 പോയിന്റ് അഥവാ 0.16 ശതമാനം താഴ്ന്ന് 65846.50 ലെവലിലും നിഫ്റ്റി 26.50 പോയിന്റ് അഥവാ 0.14 ശതമാനം താഴ്ന്ന് 19570.80 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1788 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1713 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

141 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. അദാനി എന്റര്‍പ്രൈസസ്,പവര്‍ഗ്രിഡ് കോര്‍പറേഷന്‍,ഹിന്‍ഡാല്‍കോ,മഹീന്ദ്ര ആന്റ് മഹീന്ദ്ര,ഡിവിസ് ലാബ്‌സ് എന്നിവയാണ് നിഫ്റ്റിയില്‍ കനത്ത നഷ്ടം നേരിട്ടത്. ഹീറോ മോട്ടോകോര്‍പ്,എസ്ബിഐ ലൈഫ്,സിപ്ല,ടെക് മഹീന്ദ്ര,വിപ്രോ എന്നിവ നേട്ടത്തിലായി.

പൊതുമേഖല ബാങ്ക്,ഫാര്‍മ എന്നിവയൊഴികെയുള്ള മേഖലകള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്ക്യാപ് സൂചികകള്‍ അതേസമയം നേരിയ നേട്ടം കരസ്ഥമാക്കി.

X
Top