യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

വിപണി നേട്ടത്തില്‍, നിഫ്റ്റി 19800 ന് മുകളില്‍

മുംബൈ: വിപണി വ്യാഴാഴ്ച തുടക്കത്തില്‍ നേട്ടത്തിലായി. സെന്‍സെക്‌സ് 82.23 പോയിന്റ് അഥവാ 0.12 ശതമാനം ഉയര്‍ന്ന് 66789.43 ലെവലിലും നിഫ്റ്റി 39.40 പോയിന്റ് അഥവാ 0.20 ശതമാനം ഉയര്‍ന്ന് 19817.70 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1894 ഓഹരികള്‍ മുന്നേറുമ്പോള്‍ 951 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

112 ഓഹരി വിലകളില്‍ മാറ്റമില്ല.സിപ്ല,ഹിന്‍ഡാല്‍കോ,ഡിവിസ് ലാബ്‌സ്,സണ്‍ ഫാര്‍മ,അപ്പോളോ ഹോസ്പിറ്റല്‍സ്എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്,ടാറ്റ മോട്ടോഴ്‌സ്,ബജാജ് ഫിനാന്‍സ് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം കുറിക്കുന്നത്. മഹീന്ദ്ര ആന്റ് മഹീന്ദ്ര,ടെക്ക് മഹീന്ദ്ര,ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്,ഹീറോ മോട്ടോ കോര്‍പ്,എച്ച്്യുഎല്‍,അദാനി എന്റര്‍പ്രൈസസ്,ഗ്രാസിം, നെസ്ലെ, ഒഎന്‍ജിസി, റിലയന്‍സ് എന്നിവ നഷ്ടം നേരിട്ടു.

മേഖലകളില്‍ വാഹനം, എഫ്എംസിജി,ഐടി,കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്,ഓയില്‍ ആന്റ് ഗ്യാസ് എന്നിവ നഷ്ടം നേരിടുമ്പോള്‍ ഫാര്‍മ 2.54 ശതമാനവും പൊതുമേഖല ബാങ്ക് 1.17 ശതമാനവും ആരോഗ്യ പരിപാലനം 2.32 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

ബിഎസ്ഇ സ്‌മോള്‍ക്യാപ്, മിഡ്ക്യാപ് സൂചികകള്‍ യഥാക്രമം 0.51 ശതമാനവും 0.70 ശതമാനവുമുയര്‍ന്നു.

X
Top