യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

വിപണി നേട്ടത്തില്‍, നിഫ്റ്റി 19550 ന് മുകളില്‍

മുംബൈ: തിങ്കളാഴ്ച തുടക്കത്തില്‍ വിപണി ഉയര്‍ന്നു. സെന്‍സെക്‌സ് 117.55 പോയിന്റ് അഥവാ 0.18 ശതമാനം ഉയര്‍ന്ന് 65838.80 ലെവലിലും നിഫ്റ്റി 35.50 പോയിന്റ് അഥവാ 0.18 ശതമാനം ഉയര്‍ന്ന് 19552.20 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1827 ഓഹരികള്‍ മുന്നേറുമ്പോള്‍ 1133 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

140 ഓഹരി വിലകളില്‍ മാറ്റമില്ല. മഹീന്ദ്ര ആന്റ് മഹീന്ദ്ര,സണ്‍ ഫാര്‍മ,ഡിവിസ് ലാബ്‌സ്,ഗ്രാസിം,എന്‍ടിപിസി,അള്‍ട്രാടെക്ക് സിമന്റ്, ലാര്‍സണ്‍ ആന്റ് ടൗബ്രോ,ഹിന്‍ഡാല്‍കോ,എസ്ബിഐ ലൈഫ്,യുപിഎല്‍ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കുന്നത്. ബ്രിട്ടാനിയ,അദാനി എന്റര്‍പ്രൈസസ്,ബജാജ് ഫിനാന്‍സ്,ടാറ്റ സ്റ്റീല്‍,ഇന്‍ഡ്‌സ്ഇന്‍ഡ് ബാങ്ക്,നെസ്ലെ,ആക്‌സിസ് ബാങ്ക്,എസ്ബിഐ, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്,ബിപിസിഎല്‍ എന്നിവ കനത്ത നഷ്ടം നേരിടുന്നു.

മേഖലകളില്‍ ഫാര്‍മ 1.22 ശതമാനവും ഹെല്‍ത്ത്‌കെയര്‍ 1.35 ശതമാനവും വാഹനം 0.55 ശതമാനവും ഉയര്‍ന്നപ്പോള്‍ എഫ്എംസിജി,മീഡിയ,ലോഹം എന്നിവ ഇടിവ് നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് 0.29 ശതമാനവും സ്‌മോള്‍ക്യാപ് 0.42 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

X
Top