യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

വിപണി നേട്ടത്തില്‍, നിഫ്റ്റി 19400 ലെവലിലെത്തി

മുംബൈ: ഇന്ത്യന്‍ വിപണി തുടര്‍ച്ചയായ നാലാം ദിവസവും ഉയര്‍ന്ന നേട്ടം കൈവരിച്ചു. സെന്‍സെക്‌സ് 274 പോയിന്റ് അഥവാ 0.42 ശതമാനം ഉയര്‍ന്ന് 67479.05 ലെവലിലും നിഫ്റ്റി 66.50 പോയിന്റ് അഥവാ 0.34 ശതമാനം ഉയര്‍ന്ന് 19389 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1582 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1826 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

118 ഓഹരി വിലകളില്‍ മാറ്റമില്ല. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, ഹീറോ മോട്ടോ കോര്‍പ് എന്നിവയാണ് മികച്ച നേട്ടം കൈവരിച്ച ഓഹരികള്‍. ഐഷര്‍ മോട്ടോഴ്‌സ്, ഗ്രാസിം, ഭാരതി എയര്‍ടെല്‍ എന്നിവ നഷ്ടത്തിലായി.

മേഖലകളില്‍ ഐടി,ഫാര്‍മ,പൊതുമേഖല ബാങ്ക് എന്നിവ 0.5-1.9 ശതമാനം ഉയര്‍ന്നപ്പോള്‍ വാഹനം,ഊര്‍ജ്ജം,ഇന്‍ഫ്ര,എന്നിവ 0.3-0.6 ശതമാനം ഇടിവ് നേരിട്ടു. 5 ദിവസത്തെ നേട്ടം തിരുത്തി മിഡ്ക്യാപ് സൂചിക ദുര്‍ബലമാകുന്നതിനും വിപണി സാക്ഷിയായി.

X
Top