
മുംബൈ: തിങ്കളാഴ്ച തുടക്കത്തില്‍ വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 69.96 പോയിന്റ് അഥവാ 0.11 ശതമാനം ഉയര്‍ന്ന് 69695.59 ലെവലിലും നിഫ്റ്റി 19.90 പോയിന്റ് അഥവാ 0.11 ശതമാനം ഉയര്‍ന്ന് 18583.30 ലെവലിലും വ്യാപാരം തുടരുന്നു. 1979 ഓഹരികള്‍ മുന്നേറുമ്പോള്‍ 1121 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.
132 ഓഹരി വിലകളില്‍ മാറ്റമില്ല. ഇന്‍ഫോസിസ്,എച്ച്‌സിഎല്‍ ടെക്,ഭാരതി എയര്‍ടെല്‍,ബജാജ് ഫിനാന്‍സ്,ടിസിഎസ് എന്നിവയാണ് സെന്‍സെക്‌സില്‍ മുന്നേറുന്നത്. ടൈറ്റന്‍, ലാര്‍സണ്‍,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,അള്‍ട്രാടെക്ക് സിമന്റ്,മാരുതി സുസുക്കി എന്നിവ നഷ്ടം സഹിക്കുന്നു.
മേഖലകളില്‍ നിഫ്റ്റി ബാങ്ക്, വാഹനം,എഫ്എംസിജി,ഫാര്‍മ,ഹെല്‍ത്ത് കെയര്‍,കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ ഇടിവ് നേരിടുമ്പോള്‍ ഓയില്‍ ആന്റ് ഗ്യാസ്,റിയാലിറ്റി,ലോഹം,മീഡിയ,ഐടി,ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.24 ശതമാനവും സ്‌മോള്‍ക്യാപ് 0.51 ശതമാനവുമാണ് കരുത്താര്‍ജ്ജിച്ചത്.
ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് ഉയര്‍ത്തിയത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നു, മേഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ നിരീക്ഷിച്ചു. ഇതോടെ ഫെഡ് റിസര്‍വ് നിരക്കുയര്‍ത്താനുള്ള സാധ്യത സംജാതമായി. തിങ്കളാഴ്ച പുറത്തുവരാനിരിക്കുന്ന, മെയ് മാസ പണപ്പെരുപ്പ ഡാറ്റയും ഏപ്രില്‍ മാസ വ്യാവസായിക ഉത്പാദന കണക്കുകളും നിര്‍ണ്ണായകമാണ്.
വരും ദിവസങ്ങളില്‍ അവ വിപണിയുടെ ഗതി നിര്‍ണ്ണയിക്കും.






