
മുംബൈ: വ്യാഴാഴ്ച തുടക്കത്തില്‍ വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 425.85 പോയിന്റ് അഥവാ 0.65 പോയിന്റ് ഉയര്‍ന്ന് 65859.15 ലെവലിലും നിഫ്റ്റി 126.40 പോയിന്റ് അഥവാ 0.65 ശതമാനം ഉയര്‍ന്ന് 19570.40 ലെവലിലും വ്യാപാരം തുടരുന്നു. 2084 ഓഹരികള്‍ മുന്നേറുമ്പോള്‍ 775 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.
101 ഓഹരി വിലകളില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്,അദാനി പോര്‍ട്ട്‌സ്,അള്‍ട്രാടെക്ക് സിമന്റ്,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,ലാര്‍സണ്‍ ആന്റ് ടൗബ്രോ,ബജാജ് ഫിന്‍സര്‍വ്,ആക്‌സിസ് ബാങ്ക്,ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്,ബിപിസിഎല്‍ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കുന്ന ഓഹരികള്‍. ഹിന്‍ഡാല്‍കോ നഷ്ടത്തിലായി.
മേഖലകളെല്ലാം ഉയര്‍ന്നപ്പോള്‍ റിയാലിറ്റി, പവര്‍,കാപിറ്റല്‍ ഗുഡ്‌സ് എന്നിവ 1 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.63 ശതമാനവും മിഡ്ക്യാപ് 0.79 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.






