ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

വിപണി നേട്ടത്തില്‍, നിഫ്റ്റി 18650 ന് മുകളില്‍

മുംബൈ: വെള്ളിയാഴ്ച തുടക്കത്തില്‍ വിപണി ഉയര്‍ന്നു. സെന്‍സെക്‌സ് 0.11 ശതമാനം അഥവാ 70.92 പോയിന്റുയര്‍ന്ന് 62,919.56 ലെവലിലും നിഫ്റ്റി 25 പോയിന്റ് അഥവാ 0.13 ശതമാനം ഉയര്‍ന്ന് 18659.50 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1760 ഓഹരികള്‍ മുന്നേറുമ്പോള്‍ 1183 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

114 ഓഹരിവിലകളില്‍ മാറ്റമില്ല. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,ആക്‌സിസ് ബാങ്ക്,അള്‍ട്രാടെക്ക് സിമന്റ്, ടാറ്റ മോട്ടോഴ്‌സ്,ലാര്‍സണ്‍ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കുന്നത്. ടാറ്റ സ്റ്റീല്‍,മഹീന്ദ്ര ആന്റ് മഹീന്ദ്ര,ഇന്‍ഫോസിസ്,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,ടെക് മഹീന്ദ്ര എന്നിവ തിരിച്ചടി നേരിട്ടു.

ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകളും ശക്തമാണ്. ഇരു സൂചികകളും യഥാക്രമം 0.33 ശതമാനവും 0.23 ശതമാനവും ഉയര്‍ന്നു. മേഖലകളില്‍ എഫ്എംസിജി,ഐടി,മീഡിയ,ലോഹം,ഫാര്‍മ എന്നിവയൊഴികെയുള്ളവ മുന്നേറുന്നു.

X
Top