യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ആഴ്ചാവസാനം വിപണി നേട്ടത്തില്‍, നിഫ്റ്റി 19500 ന് മുകളില്‍

മുംബൈ: ആഴ്ചാവസാനം വിപണി നേട്ടത്തിലായി. രണ്ടുദിവസത്തെ കനത്ത തകര്‍ച്ചയ്‌ക്കൊടുവിലാണിത്. സെന്‍സെക്‌സ് 480.57 പോയിന്റ് അഥവാ 0.74 ശതമാനം ഉയര്‍ന്ന് 65721.25 ലെവലിലും നിഫ്റ്റി 135.30 പോയിന്റ് അഥവാ 0.70 ശതമാനം ഉയര്‍ന്ന് 19517 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

2177 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1296 ഓഹരികളാണ് തിരിച്ചടി നേരിട്ടത്. 139 ഓഹരി വിലകളില്‍ മാറ്റമില്ല. സിപ്ല,ഇന്‍ഡസ്ഇന്‍ഡ്ബാങ്ക്,ടെക്ക് മഹീന്ദ്ര,വിപ്രോ,ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികളാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം സ്വന്തമാക്കിയവ.

എസ്ബിഐ,ബജാജ് ഓട്ടോ,ബിപിസിഎല്‍,എന്‍ടിപിസി,മാരുതി സുസുക്കി എന്നിവ നഷ്ടം നേരിട്ടു.മേഖലകളില്‍ ഫാര്‍മ,ഐടി എന്നിവ ഒരു ശതമാനവും ബാങ്ക്, കാപിറ്റല്‍ ഗുഡ്‌സ് എന്നിവ അര ശതമാനം വീതവുമുയര്‍ന്നപ്പോള്‍ വാഹനം, പവര്‍ എന്നിവയില്‍ വില്‍പന കണ്ടു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനം വീതമാണ് കൂട്ടിച്ചേര്‍ത്തത്.

X
Top